കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഝാര്‍ഖണ്ഡില്‍ ബിജെപി മന്ത്രി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും... രഘുബര്‍ ദാസിന് ഭീഷണി സരയൂ റോയ്

Google Oneindia Malayalam News

റാഞ്ചി: ഝാര്‍ഖണ്ഡില്‍ അധികാരം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ബിജെപി വമ്പന്‍ തിരിച്ചടി. പ്രമുഖ നേതാവും മന്ത്രിയുമായ സരയൂ റോയ് മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. രണ്ടിടത്തും അദ്ദേഹം മത്സരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും സീനിയറായ ബിജെപി നേതാവാണ് അദ്ദേഹം. വിമത ഭീഷണി തുടങ്ങിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ ബിജെപിക്ക് അത്ര എളുപ്പമാകില്ലെന്ന് വ്യക്തമാണ്.

അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെടും എന്ന സൂചനയാണ് ഉള്ളത്. ഇതാണ് സരയൂ റോയിയുടെ വിമത നീക്കത്തിന് പിന്നില്‍. ദേശീയ നേതൃത്വത്തിനെതിരെ വമ്പന്‍ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ബിജെപി ഇത്തവണ സഖ്യമില്ലാതെയാണ് ഝാര്‍ഖണ്ഡില്‍ മത്സരിക്കുന്നത്. പ്രധാന സഖ്യകക്ഷിയായ ജെഡിയു, മറ്റൊരു വിദ്യാര്‍ത്ഥി സംഘടന എന്നിവര്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

വിമതനായി റോയ്

വിമതനായി റോയ്

ബിജെപിയുടെ ദീര്‍ഘകാല മന്ത്രിയായ സരയൂ റോയ് തന്റെ പേര് നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും ഇല്ലാത്തതിലാണ് വിമതനായി മാറിയിരിക്കുന്നത്. നവംബര്‍ 30നാണ് ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആരുടെ മുന്നില്‍ ടിക്കറ്റിനായി യാചിക്കാനില്ലെന്ന് റോയ് തുറന്നടിച്ചു. അതേസമയം ബിജെപി പത്ത് സിറ്റിംഗ് എംഎല്‍എമാരില്‍ ആരുടെയും സ്ഥാനാര്‍ത്ഥിത്വം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടിക്കറ്റ് നല്‍കാന്‍ വൈകുന്നതിനെ തുടര്‍ന്ന് എന്റെ പേര് പരിഗണിക്കേണ്ടെന്നും ദേശീയ നേതൃത്വത്തോട് താന്‍ പറഞ്ഞെന്ന് റോയ് പറഞ്ഞു.

സ്വതന്ത്രനായി മത്സരിക്കും

സ്വതന്ത്രനായി മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സരയൂ വ്യക്തമാക്കി. ജംഷേദ്പൂര്‍ വെസ്റ്റ്, ജംഷേദ്പൂര്‍ ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലും സരയൂ റോയ് മത്സരിക്കും. ജംഷേദ്പൂര്‍ ഈസ്റ്റ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ മ ണ്ഡലമാണ്. അതേസമയം സരയൂ റോയിക്ക് ഇവിടെ കടുത്ത സ്വാധീനമുണ്ട്. അദ്ദേഹം മത്സരിച്ചാല്‍ രഘുബര്‍ ദാസ് കനത്ത പരാജയം ഏറ്റുവാങ്ങും. ഇത് ഒഴിവാക്കാന്‍ നേതൃത്വം ഇടപെട്ടേക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

നാമനിര്‍ദേശ പത്രികയ്ക്കുള്ള ഫോമുകള്‍ രണ്ട് മണ്ഡലത്തില്‍ നിന്നും സരയൂ റോയ് വാങ്ങിയിട്ടുണ്ട്. താന്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി കാത്തിരിക്കുന്നില്ലെന്ന് ദേശീയ നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. ആര്‍ക്ക് വേണമെങ്കിലും സീറ്റ് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള ഏഴ് മണ്ഡലം നേതാക്കളുമായി ആലോചിച്ച ശേഷമാണ് ജംഷേദ്പൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അവരുടെ മുഖമായി കാണുന്ന നേതാവിനെതിരെ മത്സരിച്ച് കരുത്ത് കാണിക്കുമെന്ന് റോയ് വ്യക്തമാക്കി.

ഒരു സീറ്റും വിടില്ല

ഒരു സീറ്റും വിടില്ല

ജംഷേദ്പൂര്‍ വെസ്റ്റില്‍ മത്സരിക്കില്ലെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അഴിമതിക്കാരും കൊള്ളക്കാരുമായി നേതാക്കള്‍ ഇവിടെ മത്സരിക്കാന്‍ കാത്തിരിക്കുന്നുണ്ട്. നേതൃത്വം അവര്‍ക്ക് സീറ്റ് നല്‍കും. അതുകൊണ്ട് ഇതിനെ എതിര്‍ക്കാന്‍ താന്‍ തന്നെ മത്സരിക്കുമെന്നും റോയ് പറഞ്ഞു. ജനങ്ങള്‍ എനിക്കും വോട്ടുകളും പ്രചാരണത്തിനുള്ള പണവും നല്‍കുമെന്ന് ഉറക്കെ പറുയന്നുണ്ട്. അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്ത് കൊണ്ടുവന്നതിനെ തുടര്‍ന്നാണ് റോയ് നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

സംസ്ഥാനത്തെ ഖനന അഴിമതി വരെ റോയ് ചൂണ്ടിക്കാണിച്ചിരുന്നു. താന്‍ കാരണം മൂന്നാമതൊരു മുഖ്യമന്ത്രി കൂടി ജയിലില്‍ പോകരുതെന്നായിരുന്നു സരയൂ റോയ് പറഞ്ഞത്. നേരത്തെ ലാലു പ്രസാദ് യാദവിനെയും മധു കോഡയെയും ജയിലിലാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് റോയിയായിരുന്നു. കഴിഞ്ഞ 11 മാസമായി അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. രഘുബര്‍ ദാസ് തന്നെ റോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി വിയര്‍ക്കും

ബിജെപി വിയര്‍ക്കും

സംസ്ഥാനത്ത് ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവാണ് സരയൂ റോയ്. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും അദ്ദേഹം സ്വീകാര്യനാണ്. രഘുബര്‍ ദാസ് റോയിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടാല്‍ ബിജെപിക്ക് മുഖ്യമന്ത്രി ഇല്ലാതെ വരും. അങ്ങനെ വരുമ്പോള്‍ റോയി മുഖ്യമന്ത്രിയാവാനുള്ള സാധ്യതയാണ് ഉള്ളത്. ബിജെപി സര്‍ക്കാരിന്റെ എല്ലാ അഴിമതികളും പുറത്ത് കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബിജെപിയിലെ വിഭാഗീയത, വ്ിമത പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ നേട്ടമാവാനാണ് സാധ്യത.

കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ജാര്‍ഖണ്ഡ് തൂത്തുവാരുമെന്ന് ആര്‍പിഎന്‍ സിംഗ് കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ജാര്‍ഖണ്ഡ് തൂത്തുവാരുമെന്ന് ആര്‍പിഎന്‍ സിംഗ്

English summary
bjp minister saryu roy to contest against cm raghubar das
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X