കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു: ഗെഹ്ലോട്

Google Oneindia Malayalam News

ജയ്പൂര്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളിലൂടെ ബി ജെപി രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് പരാതി. ഉയര്‍ത്തിക്കാണിക്കാന്‍ നേതാക്കളോ നേട്ടങ്ങളോ ഇല്ലാത്ത ബി ജെ പി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനായി ട്വിറ്ററും ഫേസ്ബുക്കും മറ്റും ഉപയോഗിക്കുകയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ ദുരുപയോഗം ചെയ്താണ് ബി ജെ പി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.

തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരവും മോശമായതുമായ പ്രസ്താവനകളാണ് ബി ജെ പി ഇത്തരം സൈറ്റുകളിലൂടെ പ്രചരിപ്പിക്കുന്നത് എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗെഹ്ലോട്ട് പറഞ്ഞു. മതത്തിന്റെ പേരും പറഞ്ഞ് സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമം. കോണ്‍ഗ്രസ് അന്തസുള്ള പാര്‍ട്ടിയാണ് എന്നും ബി ജെ പിയുടെ നിലവാരത്തില്‍ മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ashok-gehlot

ബി ജെ പിക്ക് ഒരിക്കലും കോണ്‍ഗ്രസിന് പകരമാകാന്‍ കഴിയില്ല. ആശയപരമായി ദൃഡതയില്ലാത്ത പാര്‍ട്ടിയാണ് ബി ജെ പി. അപ്പപ്പോള്‍ തോന്നുന്ന പോലെ സൗകര്യത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്യുന്ന പാര്‍ട്ടിയാണത്. എടുത്തു കാണിക്കാനായി എന്തെങ്കിലും നേട്ടമോ ആശയങ്ങളോ അവര്‍ക്കില്ല. അതുകൊണ്ട് ആരെവേണമെങ്കിലും ആക്രമിക്കാം എന്ന നിലയിലാണ് അവര്‍.

സ്വന്തം പാര്‍ട്ടി നേതാക്കളായ ദീനദയാല്‍ ഉപാധ്യായ്, ശ്യാമ പ്രസാദ് മുഖര്‍ജി തുടങ്ങിയവരെ മറന്നുകൊണ്ടാണ് മോഡി ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ കെട്ടുന്നത്. സ്വന്തം നേതാക്കളെ ബി ജെ പി മറക്കുന്നത് ദൗര്‍ഭാഗ്യകരമാണ് - ഗുജറാത്ത് മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുകൊണ്ട് ഗെഹ്ലോട്ട് പറഞ്ഞു. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ബി ജെ പി ഗോമാതാ, രാമക്ഷേത്രം എന്നെല്ലാം പറയും. ഭരണം കിട്ടിക്കഴിയുമ്പോള്‍ അതെല്ലാം മറക്കുകയും ചെയ്യും.

English summary
BJP misusing social media to mislead the youth: Ashok Gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X