കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ തെറ്റ് ഇനി ആവര്‍ത്തിക്കില്ല.... മുനിസിപ്പല്‍ ഓഫീസറെ മര്‍ദിച്ചതിന് മാപ്പ് ചോദിച്ച് ബിജെപി എംഎല്‍എ

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയയുടെ മകനും എംഎല്‍എയുമായ ആകാശ് വിജയ് വര്‍ഗീയ മുനിസിപ്പല്‍ ഓഫീസറെ മര്‍ദിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞു. പാര്‍ട്ടിക്ക് മുന്നില്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായി ആകാശ് പറഞ്ഞു. നേരത്തെ എംഎല്‍എയുടെ നടപടി വിവാദമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടിരുന്നു. ഇതാണ് മാപ്പു പറയുന്നതിലേക്ക് നയിച്ചത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനായിരുന്നു തീരുമാനിച്ചത്.

1

നടപടി എടുക്കുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് ഇയാള്‍ മാപ്പുപറഞ്ഞത്. നേരത്തെ പാര്‍ട്ടിക്കുള്ളില്‍ എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഇത്തരം വിഷയങ്ങളെ പാര്‍ട്ടി തുറന്ന് എതിര്‍ക്കണമെന്ന് മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗ് ആകാശിനെ വിൡച്ച് വരുത്തിയിരുന്നു. വിഷയത്തില്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതോടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടുണ്ട്.

നേരത്തെ ആകാശിന്റെ നടപടി പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റത്തില്‍ ചില മാനദണ്ഡങ്ങള്‍ ഉണ്ടെന്നും മോദി ഈ വിഷയം സൂചിപ്പിച്ച് കൊണ്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുമിത്ര മഹാജനും രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. തീര്‍ത്തും മോശമായ, തെറ്റായ കാര്യമായ ആകാശില്‍ നിന്ന് ഉണ്ടായതെന്ന് മുന്‍ സ്പീക്കര്‍ പറഞ്ഞു.

അതേസമയം കൈലാഷ് വിജയ് വര്‍ഗീയക്ക് വന്‍ തിരിച്ചടി കൂടിയാണിത്. ആകാശ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മുനിസിപ്പല്‍ ഓഫീസറെ മര്‍ദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ നിയമസഭാ സമ്മേളത്തില്‍ പങ്കെടുക്കുകയാണ് വിജയ് വര്‍ഗീയ. ഇതുവരെ ഇക്കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല. മാപ്പുപറഞ്ഞതോടെ ഇയാള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് സൂചന.

400 കോടിയുടെ ബിനാമി ഭൂമി.... മായാവതിയുടെ സഹോദരനും ഭാര്യക്കും ആദായ നികുതി വകുപ്പ് കുരുക്കിടും400 കോടിയുടെ ബിനാമി ഭൂമി.... മായാവതിയുടെ സഹോദരനും ഭാര്യക്കും ആദായ നികുതി വകുപ്പ് കുരുക്കിടും

English summary
bjp mla apologise for beating officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X