• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുണ്ടാത്തലവനിൽ നിന്ന് പരസ്യ ഭീഷണി: മുഖ്യമന്ത്രിയെ കണ്ട് ബിജെപി എംഎൽഎ,യോഗിയെ വലിച്ചുകീറി പ്രതിപക്ഷം

ലഖ്നൊ: ഉത്തർപ്രദേശിൽ ക്രമസമാധാന നില വഷളാവുന്നത് സംബന്ധിച്ച തർക്കങ്ങൾക്കിടെ മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് ബിജെപി എംഎൽഎ. ബാഗ്പട്ട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ യോഗേഷ് ധാമയാണ് കുപ്രസിദ്ധ ഗുണ്ടാനേതാവായ സുനിൽ റാത്തിയിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഡിജിപി ഹിതേഷ് ചന്ദ്ര അശ്വതിയെയും സമീപിച്ചിട്ടുള്ളത്. 2018 ജൂലൈ ഒമ്പതിന് ഭാഗ്പതിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ഭജ്രംഗി കൊലപാതക കേസിലെ മുഖ്യ പ്രതിയാണ് സുനിൽ റാത്തി.

 കൊലപ്പെടുത്തുമെന്ന് ഭീഷണി

കൊലപ്പെടുത്തുമെന്ന് ഭീഷണി

തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് സുനിൽ കാത്തി ബാഗ്പത് കോടതിയിൽ വെച്ച് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ലഖ്നൊവിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ യാദവ് വ്യക്തമാക്കി. ഗുണ്ടേനേതാവിന്റെ കുടുംബം നടത്തിവന്ന അനധികൃത ഖനനം എംഎൽഎ ഇടപെട്ട് നിർത്തലാക്കിയതാണ് ഭീഷണിക്കുള്ള കാരണം. അതുകൊണ്ട് തനിക്ക് സർക്കാർ കൂടുതൽ സുരക്ഷയൊരുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. സുനിലിനെപ്പോലുള്ള ക്രിമിനലുകളാണ് സമൂഹത്തിന് ഭീഷണിയെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

 ജീവന് ഭീഷണി

ജീവന് ഭീഷണി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽക്കണ്ട് ഇക്കാര്യം അറിയിച്ചതായി യോഗേഷ് ധാമ വ്യക്തമാക്കി. ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തെഴുതിയെന്നും നടന്ന സംഭവങ്ങളെക്കുറിച്ച് ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ധാമ പറയുന്നു. ആയുധം നൽകിക്കൊണ്ട് റാത്തി നിരവധി യുവാക്കളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് നിർബന്ധിച്ച് തള്ളി വിട്ടിട്ടുമുണ്ട്. അടുത്ത പഞ്ചായത്ത് തിരഞ്ഞെുപ്പിൽ ഇത്തരമൊരു ക്രിമിനലിന് സ്വാധീനം ചെലുത്താൻ കഴിയുമെന്നും ബിജെപി എംഎൽഎ അവകാശപ്പെടുന്നു.

അരാചകത്വമെന്ന്

അരാചകത്വമെന്ന്

ബിജെപി എംഎൽഎ രേഖാമൂലം പരാതി നൽകിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചതായി ബാഗ്പത് പോലീസ് വൃത്തങ്ങൾ പറയുന്നു. എഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ഈ സംഭവം അന്വേഷിച്ചുവരുന്നതായും പോലീസ് വ്യക്തമാക്കി. ഉത്തർപ്രദേശിലെ ക്രമസമാധാന നില തകർന്നുകഴിഞ്ഞതായി സമാജ് വാദി പാർട്ടി വക്താവ് ജൂഹി സിംഗ് ആരോപിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് ജൂഹി സിംഗ് രംത്തെത്തിയത്. സമ്പൂർണ്ണ അരാചകത്വം നിലവിലുണ്ടെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.

cmsvideo
  Yogi Adityanath Reviews Ram Temple Ceremony Preparations | Oneindia Malayalam
  കുറ്റകൃത്യത്തിൽ വർധനവ്

  കുറ്റകൃത്യത്തിൽ വർധനവ്

  തിഹാർ ജയിലിൽ പാർപ്പിച്ചിട്ടുള്ള കൊടും കുറ്റവാളിയിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഭരണപക്ഷത്തുള്ള എംഎൽഎയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുന്നത്. ഗാസിയാബാദിൽ ഒരു മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു. കാണപൂരിലും ഗൊരഖ്പൂരിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന സംഭങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഉത്തർപ്രദേശിൽ ജംഗിൾരാജാണെന്ന കാര്യം ഇനിയെങ്കിലും മുഖ്യമന്ത്രി സമ്മതിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ തനിക്ക് മുമ്പിൽ ഹാജരാക്കുന്ന തെറ്റായ കണക്കുകളിൽ മാത്രമേ അദ്ദേഹം വിശ്വസിക്കുകയുള്ളൂവെന്നും ജൂഹി കൂട്ടിച്ചേർത്തു.

   യോഗിക്ക് വിമർശനം

  യോഗിക്ക് വിമർശനം

  യുപി കോൺഗ്രസ് വക്താവ് അശോക് സിംഗും ജൂഹി സിംഗിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഭരണപക്ഷത്തുള്ള ഒരു എംഎൽഎ പോലും സംസ്ഥാനത്ത് സുരക്ഷിതനല്ലെങ്കിൽ ഇത് ഉത്തർപ്രദേശിലെ ക്രമസമാധാന നില വഷളായതിന്റെ സൂചനയാണെന്നും കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തുന്നു. ബിജെപി ഭരണത്തിന് കീഴിൽ പീഡനം, കൊലപാതകം, അരക്ഷിതാവസ്ഥ എന്നിവ വർധിച്ച് വരികയാണ്. പ്രസ്താവനകൾ നടത്തുന്നതിന് പകരം നിലവിലെ സ്ഥിതി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

   സുരക്ഷ ഉറപ്പാക്കി

  സുരക്ഷ ഉറപ്പാക്കി

  സംസ്ഥാനത്തെ ഓരോ വ്യക്തിക്കും സുരക്ഷയൊരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. നിലവിൽ ബാഗ്പത്ത് പോലീസിനെ എംഎൽഎയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി പരിശോധിച്ച ശേഷം കൂടുതൽ സേനയെ ആവശ്യമാണെങ്കിൽ വിന്യസിക്കാൻ ആവശ്യപ്പെടുമെന്നും കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും ബിജെപി വക്താവ് വ്യക്തമാക്കി. ഞങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയതോടെയാണ് കുറ്റകൃത്യങ്ങൾക്ക് ഒരു അവസാനമുണ്ടാകുന്നത്. സംസ്ഥാനത്തെ പോലീസ് ക്രിമിനലുകൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

  English summary
  BJP MLA approaches UP CM Yogi Adityanath, claims threat to life by mining mafia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X