Viral Video: ചോദ്യം ഇഷ്ടപ്പെട്ടില്ല, സ്ത്രീയോട് പൊട്ടിത്തെറിച്ച് ബിജെപി എംഎല്‍എ; വീഡിയോ
ഭൂമി കയ്യേറ്റം സംബന്ധിച്ച ചോദ്യം ഉയർത്തിയ സ്ത്രീക്ക് നേരെ പൊട്ടിത്തെറിച്ച് മുതിർന്ന ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലി. സത്രീക്ക് നേരെ മോശമായ ഭാഷയാണ് എംഎൽഎ പ്രയോഗിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നഗരത്തിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആണ് സ്ത്രീ ഉന്നയിച്ചത്. അദ്ദേഹത്തിന് നിവേദനം നൽകാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ എംഎൽഎ പെട്ടെന്ന് തന്നെ രൂക്ഷമായി പെരുമാറുകയായിരുന്നു.
മഹാദേവപുര നിയോജക മണ്ഡലത്തിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതി കത്ത് നോക്കാൻ യുവതി ലിംബാവലിയെ സമീപിച്ചു. എന്നാൽ ഇവർ പറയുന്നത് കേൾക്കാൻ എംഎൽഎ തയ്യാറായില്ല. പരാതി കേൾക്കാൻ നിൽക്കാതെ എംഎൽഎ അവരോട് ആക്രോശിക്കുകയും അവരെ കൊണ്ടുപോകാൻ പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്തു.

മുൻ മന്ത്രിയോട് മര്യാദയ്ക്ക് പെരുമാറണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ, താൻ കയ്യേറ്റക്കാരിയായതിനാൽ തന്നോട് സംസാരിക്കാൻ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.എംഎൽഎയുടെ നിർദേശപ്രകാരം രണ്ട് വനിതാ പോലീസുകാർ യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

നേരത്തെ ഇദ്ദേഹത്തിന്റെ മകൾ ട്രാഫിക് നിയമലംഘനം നടത്തുകയും പോലീസുകാരോട് തട്ടിക്കയറുകയും ചെയ്തിരുന്നു. ബംഗളൂരു നഗരത്തിൽ ട്രാഫിക് സി ഗ്നൽ നിയമങ്ങൾ തെറ്റിച്ച എംഎൽഎയുടെ മകളോട് ട്രാഫിക് നിയമ ലംഘനത്തെക്കുറിച്ച് ചോദ്യം ചെയ്ത ട്രാഫിക് പോലീസുകരോട് ഇവർ മോശമായി പെരുമാറിയതായാണ് റിപ്പോർട്ട് ഉണ്ട്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടും ഇവർ മോശമായി പെരുമാറി എന്നും പരാതിയുണ്ട്.

ട്രാഫിക് സി ഗ്നലിൽ ചുവന്ന നിറം തെളിഞ്ഞപ്പോൾ രേണുകയുടെ വെളുത്ത ബിഎംഡബ്ലു കാർ നിർത്താതെ പോയി എന്ന സംഭവമാണ് വിവാദങ്ങളുടെ മൂലകാരണം. തുടർന്ന് ട്രാഫിക് പോലീസ് ഇത് ചോദ്യം ചെയ്തപ്പോൾ രേണുക പോലീസിനോട് തട്ടിക്കയറുകയായിരുന്നു. ഇവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നും ആരോപണം ഉണ്ട്. രേണുകയുടെ സുഹൃത്തും കാറിൽ ഉണ്ടായിരുന്നു. രാജ്ഭവന് മുന്നിലെ റോഡിൽ ആയിരുന്നു സംഭവം നടന്നത്.

പ്രശ്നം ഗുരുതരമായതോടെ റോഡിൽ ആളുകളും തടിച്ചുകൂടി. ചിലർ ഈ സംഭവത്തിൽറെ ദൃശ്യങ്ങളും പകർത്തി സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്."എനിക്ക് ഇപ്പോൾ തന്നെ പോകണം. എന്റെ വണ്ടി തടയരുത്. ഓവർടേക്ക് ചെയ്തതിന്റെ പേരിൽ നിങ്ങൾക്ക് കേസ് എടുക്കാൻ സാധിക്കില്ല. ഞങ്ങൾ റാഷ് ആയി വാഹനം ഓടിച്ചിട്ടില്ല. ഇത് എം.എൽ.എ. വാഹനമാണ് ഞാൻ എംഎൽഎ അരവിന്ദ് ലിംബാവലിയുടെ മകൾ ആണ്." രേണുക പറഞ്ഞു. എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോ ഗസ്തൻ ഇത് അവ ഗണിക്കുകയായിരുന്നു. തന്റെ പക്കൽ പണം ഇല്ലെന്നും എന്നെ വീട്ടിൽ വിടാൻ അനുവദിക്കണമെന്നും ഇവർ പറഞ്ഞു. എന്നാൽ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ ഇവർ പിന്നീട് പിഴ അടക്കുകയായിരുന്നു.












Click it and Unblock the Notifications