കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ബന്ദില്‍ വ്യാപക അക്രമം; ബസ്സുകള്‍ തകര്‍ത്തു, ഗതാഗതം തടഞ്ഞു, ബംഗാള്‍ കത്തുന്നു

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: എംഎല്‍എ ദേബേന്ദ്രനാഥ് റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി പ്രഖ്യാപിച്ച ബന്ദില്‍ വ്യാപക അക്രമം. ഒട്ടേറെ ബസുകള്‍ തകര്‍ത്തു. മാര്‍ക്കറ്റുകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്. വടക്കന്‍ ബംഗാളിലാണ് ബന്ദ് പ്രഖ്യാപിച്ചതും വ്യാപക അക്രമം നടക്കുന്നതും. ഒട്ടേറെ ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

B

നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ഹെംതാബാദ് എംഎല്‍എയാണ് ദേബേന്ദ്ര നാഥ് റോയ്. ഇദ്ദേഹത്തെ തിങ്കളാഴ്ച രാവിലെയാണ് കവലയിലെ കടകള്‍ക്ക് മുമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിക്കുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച റോയ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

സ്വപ്‌ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് ഇങ്ങനെ... വര്‍ക്കലയില്‍ രണ്ടുദിവസം ഒളിച്ചിരുന്നുസ്വപ്‌ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് ഇങ്ങനെ... വര്‍ക്കലയില്‍ രണ്ടുദിവസം ഒളിച്ചിരുന്നു

Recommended Video

cmsvideo
Priyanka Gandhi Will Arrive In Jaipur To Meet Sachin Pilot | Oneindia Malayalam

മമത ബാനര്‍ജി സര്‍ക്കാര്‍ കൊലപാതകം ആത്മഹത്യയാക്കി മാറ്റുകയാണെന്ന് ബിജെപി ആരോപിച്ചു. ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകളാണ് ബന്ദ് അനുകൂലികള്‍ ആക്രമിച്ചത്. കൂച്ച്ബിഹാറില്‍ വ്യാപക അക്രമമാണ് നടക്കുന്നത്. പല കവലകളിലും പോലീസ് കാവലുണ്ട്. എങ്കിലും അക്രമം തുടരുകയാണ്. മാസ്‌ക് ധരിക്കാതെയാണ് ബിജെപി പ്രവര്‍ത്തകള്‍ കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ഇറങ്ങിയത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും ഇവര്‍ ലംഘിച്ചു. തുടര്‍ന്നാണ് പോലീസ് സമരക്കാരെ കസ്റ്റഡിയിലെടുത്തത്.

ഇന്ത്യയെ കൈവിട്ട് ഇറാന്‍; തന്ത്രപ്രധാന 'ചാബഹാര്‍' ഇന്ത്യയ്ക്ക് നഷ്ടമായി, ചൈന തിരിച്ചടിക്കുന്നു?ഇന്ത്യയെ കൈവിട്ട് ഇറാന്‍; തന്ത്രപ്രധാന 'ചാബഹാര്‍' ഇന്ത്യയ്ക്ക് നഷ്ടമായി, ചൈന തിരിച്ചടിക്കുന്നു?

അതേസമയം, ഡാര്‍ജലീങില്‍ ബന്ദ് ബാധിച്ചിട്ടില്ല. ഇവിടെ കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്യുന്നുണ്ട്. മാള്‍ഡയില്‍ കടകള്‍ തുറന്നിട്ടുണ്ട്. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. ബംഗാളിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്ന് ബിജെപി ആരോപിച്ചു. ബിജെപി നേതാക്കള്‍ കൈലാശ് വിജയവര്‍ഗിയയുടെ നേതൃത്വത്തില്‍ ഇന്ന് രാഷ്ട്രപതിയെ കാണും.

English summary
BJP MLA Debendra Nath Roy death; Bengal BJP is observing 12-hour bandh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X