സോനം കപൂറിനെ ബിജെപി വനിതാ എംഎല്‍എ പുകഴ്ത്തിയത് എന്തിന്?
ബിക്കാനിര്‍: ബോളിവുഡ് നടി സോനം കപൂറിനെ ബിജെപി വനിതാ എംഎല്‍എ സിദ്ധി കുമാരി വാനോളം പുകഴ്ത്തി. രാജസ്ഥാനിലെ ബിക്കാനീര്‍ ഈസ്റ്റിലെ എംഎല്‍എ ആണ് സിദ്ധി കുമാരി. സോനം കപൂറിന്റെ സമൂഹത്തിലെ ഇടപെടലും, പൊതുപ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കിയതുമാണ് എംഎല്‍എയ്ക്ക് ബോധിച്ചത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സോനത്തിന്റെ ഇത്തരം പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണെന്ന് എംഎല്‍എ പറഞ്ഞു. യുവാക്കളും സെലിബ്രിറ്റികളുമായവര്‍ ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്നത് ഏവര്‍ക്കും മാതൃകയാണ്. രാജസ്ഥാന്‍ തെരഞ്ഞെടുപ്പു വേളയില്‍ സോനം തനിക്കുവേണ്ടി പ്രചരണത്തിന് ഇറങ്ങാന്‍ തയ്യാറായിരുന്നെന്നും സിദ്ധി കുമാരി പറഞ്ഞു.

തന്റെ മണ്ഡലത്തില്‍ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പദ്ധതി തന്നെ രൂപീകരിച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗം ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആരോപണം ഉന്നയിക്കാന്‍ കഴിയാത്ത അത്രയും സുതാര്യമാണെന്നും സിദ്ധി കുമാരി പറയുന്നു.
സ്മാര്‍ട് സിറ്റി പോലുള്ള പദ്ധതികള്‍ക്ക് മണ്ഡലം മുന്‍ഗണന നല്‍കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സ്മാര്‍ട് സിറ്റി പദ്ധതിക്ക് പച്ചക്കൊടിവീശിക്കഴിഞ്ഞെന്നും എംഎല്‍എ വ്യക്തമാക്കി.












Click it and Unblock the Notifications