കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ തന്റെ കാലുകള്‍ മുറിച്ച് ത്യാഗം ചെയ്യാമെന്ന് ബിജെപി എംഎല്‍എ

  • By Sruthi K M
Google Oneindia Malayalam News

ഡെറാഡൂണ്‍: ബിജെപി എംഎല്‍എ ഗണേഷ് ജോഷി കുതിരയുടെ കാല്‍ തല്ലിയൊടിച്ചെന്ന ആരോപണം വിവാദമായതോടെ വീണ്ടും വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി. സംഭവത്തില്‍ താന്‍ തെറ്റുകാരനല്ലെന്നാണ് നേരത്തെ ഗണേഷ് ജോഷി പറഞ്ഞത്. ഇപ്പോള്‍ സംഭവം നടക്കുമ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നില്ലെന്നാണ് ജോഷി പറയുന്നത്.

സത്യമെന്താണെന്ന് അറിയാതെ ആരോപണങ്ങള്‍ അഴിച്ചു വിടരുതെന്നും അദ്ദേഹം പറയുന്നു. കുതിരയുടെ കാല്‍ താനാണ് തല്ലിയൊടിച്ചതെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. കാല്‍ തല്ലിയൊടിച്ചത് താനാണെന്ന് തെളിഞ്ഞാല്‍ തന്റെ കാലുകള്‍ മുറിച്ച് ത്യാഗം ചെയ്യാമെന്നും ജോഷി പറയുന്നു.

bjpmlabeatsuphorse

കുതിരയുടെ കാല്‍ തല്ലിയൊടിക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന വാദവുമായി ജോഷി എത്തിയത്. ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാളായിരുന്നു കുതിരയെ മര്‍ദ്ദിച്ചത്. ഇത് വീഡിയോയില്‍ വ്യക്തമായിരുന്നു. ബിജെപി സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയില്‍ ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയത് ജോഷിയായിരുന്നു.

പരിപാടിക്കിടെ എംഎല്‍എ നീണ്ട ലാത്തി ഉപയോഗിച്ച് കുതിരയുടെ കാലില്‍ ആവര്‍ത്തിച്ച് തല്ലുന്ന വീഡിയോയാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ഇതോടെ ഒട്ടേറെ പേര്‍ എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

English summary
BJP mla Ganesh joshi talk about horse beat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X