കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി എംഎല്‍എക്ക് കൊറോണ; പാര്‍ട്ടി യോഗത്തിലും പങ്കെടുത്തു

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആശങ്ക പരത്തി ബിജെപി എംഎല്‍എക്ക് കൊറോണ രോഗം. മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ എംഎല്‍എക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗമുണ്ട്. കഴിഞ്ഞദിവസം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇദ്ദേഹമെത്തിയിരുന്നു.

മാത്രമല്ല, ബിജെപി എംഎല്‍എമാരുടെ യോഗത്തിലും ഇദ്ദേഹം സംബന്ധിച്ചു. മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാര്‍ക്കിടയിലും ആശങ്ക പരന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

വെള്ളിയാഴ്ച രാത്രി

വെള്ളിയാഴ്ച രാത്രി

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മധ്യപ്രദേശില്‍ വെള്ളിയാഴ്ചയാണ് നടന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഇവരുടെ പരിശോധന ഫലം വന്നത്. എംഎല്‍എക്കും ഭാര്യയ്ക്കും രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഒട്ടേറെ എംഎല്‍എമാര്‍ ആശങ്ക പങ്കുവച്ചു. ചിലര്‍ പരിശോധനയ്ക്ക് വേണ്ടി ആശുപത്രികളിലെത്തി. മറ്റു ചിലര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Recommended Video

cmsvideo
Gopilal jadev vote for congress make bjp panick | Oneindia Malayalam
 ആശുപത്രിയിലെത്തിയവര്‍

ആശുപത്രിയിലെത്തിയവര്‍

മന്‍ദസോറിലെ ബിജെപി എംഎല്‍എ യശ്പാല്‍ സിങ് സിസോദിയ മറ്റു രണ്ട് പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പമാണ് ജെപി ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. തങ്ങള്‍ക്ക് രോഗ ലക്ഷണങ്ങളില്ലെന്നും എങ്കിലും മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തുന്നതെന്നും സിസോദിയ പറഞ്ഞു.

കോണ്‍ഗ്രസ് ആവശ്യം

കോണ്‍ഗ്രസ് ആവശ്യം

രോഗം ബാധിച്ച എംഎല്‍എമാരുമായി ബന്ധപ്പെട്ടവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിസി ശര്‍മ ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ച എംഎല്‍എയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ്. കൂടുതല്‍ പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടത്തും.

രണ്ടാമത്തെ എംഎല്‍എ

രണ്ടാമത്തെ എംഎല്‍എ

മധ്യപ്രദേശില്‍ കൊറോണ രോഗം ബാധിക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് ഇദ്ദേഹം. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം പിപിഇ വസ്ത്രം ധരിച്ചാണ് നിയമസഭയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍

ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെ

എന്താണിത്? മോദി ഒന്ന് പറയുന്നു... വിദേശകാര്യ മന്ത്രി മറ്റൊന്ന് പറയുന്നു... ചോദ്യങ്ങളുമായി ഒവൈസിഎന്താണിത്? മോദി ഒന്ന് പറയുന്നു... വിദേശകാര്യ മന്ത്രി മറ്റൊന്ന് പറയുന്നു... ചോദ്യങ്ങളുമായി ഒവൈസി

English summary
BJP MLA in Madhya Pradesh tests positive for coronavirus; More MLAs lining in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X