കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തിരിച്ചടി, രാധാകൃഷ്ണ പാട്ടീല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; ഓഫീസ് തുറന്നതിന് പിന്നാലെ..

Google Oneindia Malayalam News

മുംബൈ: നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മഹാരാഷ്ട്രയില്‍ അധികാരത്തില്‍ എത്താന്‍ കഴിയാതിരുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്‍ഡിഎ സഖ്യം അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ശിവസേന മുന്നണി വിട്ടതാണ് ബിജെപിക്ക് അധികാരത്തുടര്‍ച്ച നഷ്ടമാക്കിയത്.

അധികാരം നഷ്ടമായതോടെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയില്‍ അസ്വസ്ഥരാണ് എന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് രാധാകൃഷ്ണ വിഖൈ പാട്ടീല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാധാകൃഷ്ണ വിഖൈ പാട്ടീല്‍

രാധാകൃഷ്ണ വിഖൈ പാട്ടീല്‍

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തിയാണ് രാധാകൃഷ്ണ വിഖൈ പാട്ടീല്‍. ഇദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എംഎല്‍എയായ അദ്ദേഹം കഴിഞ്ഞ ദിവസം പുതിയ ഓഫീസ് തുറന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നത്.

ചിഹ്നം ഇല്ല

ചിഹ്നം ഇല്ല

ബിജെപിയുടെ ചിഹ്നം എവിടേയും രേഖപ്പെടുത്താതെയാണ് രാധാകൃഷ്ണ വിഖൈ പാട്ടില്‍ തന്‍റെ പുതിയ ഓഫീസ് തുറന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന രാധാകൃഷ്ണ വിഖൈ പാട്ടീല്‍ ദേവന്ദ്ര ഫഡ്നാവിസ് സര്‍ക്കാറിന്‍റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു. പിന്നീട് അദ്ദേഹം പദവി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

ആദ്യം മകന്‍

ആദ്യം മകന്‍

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് രാധാകൃഷ്ണ വിഖൈ പാട്ടീലിന്‍റെ മകന്‍ സുജയ് പാട്ടീല്‍ ബിജെപിയിലും ചേര്‍ന്നിരുന്നു. പിന്നീട് ഇദ്ദേഹത്തിന്‍ ബിജെപി ലോക്സഭയിലേക്ക് ടിക്ക്റ്റ് നല്‍കുകയും വിജയിക്കുകയും ചെയ്തു. രാധാകൃഷ്ണ വിഖൈ പാട്ടീല്‍ പ്രതിപക്ഷ നേതാവ് പദവിയില്‍ ഇരിക്കെ ആയിരുന്നു മകന്‍റെ ബിജെപി പ്രവേശനം.

പിന്നാലെ അച്ഛനും

പിന്നാലെ അച്ഛനും

പിതാവിന്‍റെ അറിവോടെയാണ് സുജയ് പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നെന്ന ആരോപണം ശക്തമായിരുന്നു. ഇത് ശരിവെച്ചുകൊണ്ട് രാധാകൃഷ്ണ വിഖൈ പാട്ടീലും പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. മന്ത്രിസഭയുടെ അഞ്ചാം വര്‍ഷത്തിലായിരുന്നു രാധാകൃഷ്ണ വിഖൈ പാട്ടീലിന്‍റെ പാര്‍ട്ടി മാറ്റം.

നിയമസഭയിലേക്ക്

നിയമസഭയിലേക്ക്

രാധാകൃഷ്ണ വിഖൈ പാട്ടീലിനൊപ്പം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവെച്ച് ബിജെപിയില്‍ എത്തിയിരുന്നു. പാര്‍ട്ടിയിലെത്തിയ പാട്ടിലിന് ബിജെപി മന്ത്രിസ്ഥാനം നല്‍കുയയും ചെയ്തു. പിന്നീട് തിരഞ്ഞെടുപ്പില്‍ ഷിര്‍ദി മണ്ഡലത്തില്‍ മത്സരിച്ച പാട്ടീല്‍ വിജയിച്ച് നിയമസഭയില്‍ എത്തുകയും ചെയ്തു.

ആരോപണം

ആരോപണം

യുപിഎ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 87024 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു രാധാകൃഷ്ണ വിഖൈ പാട്ടീലിന്‍റെ വിജയം. തിരഞ്ഞെടുപ്പ് സമയത്ത് പാട്ടീല്‍ മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സജീവമായി രംഗത്ത് ഇറങ്ങിയില്ലെന്ന ആരോപണം ശക്തമായിരുന്നു.

പ്രേരിപ്പിക്കുന്നത് എന്ത്

പ്രേരിപ്പിക്കുന്നത് എന്ത്

ഈ വിഷയത്തില്‍ നിരവധി ബിജെപി നേതാക്കള്‍ പാട്ടീലിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തു. ഇതോടൊപ്പം ബിജെപിക്ക് സംസ്ഥാനത്ത് അധികാരത്തില്‍ എത്താന്‍ കഴിയാതിരുന്നതും പാട്ടിലിനെ ചുവടുമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്വീകരിക്കാന്‍ തയ്യാര്‍

സ്വീകരിക്കാന്‍ തയ്യാര്‍

എന്നാല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം പാട്ടീല്‍ തിരിച്ചു വരാന്‍ തയ്യാറാവുകയാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസ് മന്ത്രിസഭയില്‍

കോണ്‍ഗ്രസ് മന്ത്രിസഭയില്‍

കോണ്‍ഗ്രസിന്‍റെ പൃഥിരാജ് ചവാന്‍ മന്ത്രിസഭയിലംഗമായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീല്‍ അഹമ്മദ് നഗര്‍ ജില്ലക്കാരനാണ്. 20 കൊല്ലംമുമ്പ് ശിവസേന- ബിജെപി മന്ത്രിസഭയിലും അംഗമായിരുന്നിട്ടുണ്ട്. വാജ്‌പേയ് മന്ത്രിസഭയിലംഗമായിരുന്ന ബാലാ സഹെബ് വിഖെ പാട്ടീലിന്റെ മകനാണ്. ബിജെപി വിടാന്‍ പാട്ടീല്‍ തീരുമാനിക്കുകയാണെങ്കില്‍ ശിവസേനയും അദ്ദേഹത്തെ സമീപിച്ചേക്കും.

ബിജെപിയുടെ ശ്രമങ്ങള്‍

ബിജെപിയുടെ ശ്രമങ്ങള്‍

അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ നേതാക്കള്‍ പാര്‍ട്ടി വിട്ടാല്‍ അതും ബിജെപിക്ക് അത് കനത്ത തിരിച്ചടിയാവും. പാട്ടീല്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചാല്‍ അതിന് തുടര്‍ച്ചയുണ്ടായേക്കും. ഈ സാധ്യത മുന്നില്‍ പാട്ടീലിനെ പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള നീക്കങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കുമെന്ന് ഉറപ്പാണ്.

ബിജെപി വിട്ടവര്‍

ബിജെപി വിട്ടവര്‍

കഴിഞ്ഞ ദിവസം ഔറംഗബാദ് മേഖലയില്‍ നിന്നുള്ള 9 ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നിരുന്നു. ഔറംഗബാദ് സിറ്റി യൂണിറ്റ് മുന്‍ അധ്യക്ഷനും എട്ട് കോര്‍പ്പറേറ്റര്‍മാരും നവി മുംബൈയില്‍ നിന്നുള്ള നാല് കോര്‍പ്പറേറ്റര്‍മാരുമാണ് ബിജെപി വിട്ടത്.

ഉദ്ധവ് താക്കറെയുമായി

ഉദ്ധവ് താക്കറെയുമായി

മുന്‍ എംഎല്‍എയും ഔറംഗാബാദ് സിറ്റി യൂണിറ്റ് മുന്‍ അധ്യക്ഷനുമായ കിഷന്‍ചന്ദ് തന്‍വാനി, മറ്റ് എട്ട് കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരാണ് ബിജെപി വിട്ടത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി മതോശ്രീയില്‍ വെച്ച് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇവര്‍ ശിവസേനയില്‍ ചേരുകയായിരുന്നു.

മറുകണ്ടം ചാടിക്കും

മറുകണ്ടം ചാടിക്കും

ഔറംഗാബാദ് മേഖലയില്‍ ശക്തമായ സ്വാധീനമുള്ള കിഷന്‍ ചന്ദ് മുന്‍ ശിവസേന നേതാവ് കൂടിയാണ്. കിഷന്‍ ചന്ദിന്‍റെ വരവ് ശിവസേനയ്ക്ക് മേഖലയില്‍ ശക്തി പകരും. കൂടുതല്‍ ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കുമെന്ന് കിഷന്‍ ചന്ദ് ഉറപ്പ് നല്‍കിയതായി ശിവേസന നേതാക്കളെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടായി പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം; പിജെ ജോസഫുമായി ലയനം പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍രണ്ടായി പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം; പിജെ ജോസഫുമായി ലയനം പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍

 അയോധ്യയില്‍ ബാബറി മസ്ജിദും ഉയരും; മസ്ജിദിനായുള്ള 5 ഏക്കര്‍ ഭൂമി ഏറ്റെടുത്തെന്ന് സുന്നി വഖഫ് ബോര്‍ഡ് അയോധ്യയില്‍ ബാബറി മസ്ജിദും ഉയരും; മസ്ജിദിനായുള്ള 5 ഏക്കര്‍ ഭൂമി ഏറ്റെടുത്തെന്ന് സുന്നി വഖഫ് ബോര്‍ഡ്

English summary
BJP mla Radhakrishna Vikhe Patil Inaugurates New Office Without party Symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X