Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിക്കുന്നവര്‍ക്ക് പുതിയ ഓഫറുമായി ബിജെപി എംഎല്‍എ; പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ സഹായിക്കാം

ദില്ലി: ഇഷ്ടപെട്ട പെണ്‍കുട്ടി ഇറങ്ങിവരാന്‍ തയ്യാറാവത്തത് മൂലം വിവാഹം നടക്കാത്ത ആണ്‍കുട്ടികള്‍ക്ക് പുതിയ ഓഫറുമായി ബിജെപി എംഎല്‍എ. നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടാണെന്ന് അവളോട് പറഞ്ഞിട്ടും അവള്‍ ഇറങ്ങിവരാന്‍ തയ്യാറാവുന്നില്ലെങ്കില്‍ വീട്ടുകാര്‍ക്ക് ഇഷ്ടമാണെങ്കില്‍ അവളെ തട്ടിക്കൊണ്ടുവരാന്‍ ഞാന്‍ സഹായിക്കാം എന്ന വാഗ്ദാനമാണ് മഹാരാഷ്ട്രയില്‍ നിന്നുള്ളി ബിജെപി എംഎല്‍എയായ രം കദാം നല്‍കിയിരിക്കുന്നത്.

ഇതിനുവേണ്ടിയുള്ള എന്ത് സഹായത്തിനും നിങ്ങള്‍ക്ക് എന്നെ സമീപിക്കാം എന്ന് വ്യക്തമാക്കിയ രാം കാദം യുവാക്കള്‍ക്ക് തന്റെ മൊബൈല്‍ നമ്പര്‍ കൈമാറുകയും ചെയ്തു. മുബൈയിലെ ഒരു പൊതുചടങ്ങില്‍ വെച്ചായിരുന്നു ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്താവന.

എംഎല്‍എയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ എന്‍സിപി നേതാവായ ജിതേന്ദ്ര ട്വിറ്ററിലൂടെ പങ്കുവെച്ചതോടെ എംഎല്‍എക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയര്‍ന്നത്. എംഎല്‍എയ്ക്ക് പുതിയ ചുമതല നല്‍കിയതില്‍ അഭിനന്ദനങ്ങല്‍ എന്നാണ് മുഖ്യമന്ത്രി ഫട്‌നവിസിനെ ടാഗ് ചെയ്ത് കൊണ്ട് ആംആദ്മി നേതാവ് പ്രീതി ശര്‍മ ട്വീറ്റ് ചെയ്തത്.

എംഎല്‍എയുടെ പ്രസ്താവന ലജ്ജാകരം എന്നാണ് ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞത്. പെണ്‍കുട്ടികളുടെ സുരക്ഷയെ കദാം വെല്ലുവിളിക്കുകയാണെന്നും ആദിത്യ താക്കറെ കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ തന്റെ പ്രസതാവന വളച്ചൊടിക്കുകയായിരുന്നെന്ന് കദാം പ്രതികരിച്ചു.

ram-kadam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+