കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറസിനെ കൊല്ലാന്‍ മോദിയുടെ രണ്ടാം അടവ്; ദീപം കത്തിച്ചാല്‍ വൈറസുകള്‍ ചാകുമെന്ന് ബിജെപി എംഎല്‍എ

  • By Desk
Google Oneindia Malayalam News

മൈസൂരു: ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് എന്തിനാണെന്ന ചര്‍ച്ച സജീവമാണ്. ഇതിന് 'ശാസ്ത്രീയമായ' മറുപടിയുമായി മൈസൂരുവിലെ ബിജെപി എംഎല്‍എ രംഗത്തുവന്നിരിക്കുന്നു. വൈറസുകളെ കൊല്ലാനുള്ള തന്ത്രമാണ് മോദിയുടെ ദീപം തെളിയിക്കല്‍ എന്ന് എസ് രാംദാസ് എംഎല്‍എ പറയുന്നു.

എങ്ങനെയാണ് വൈറസുകള്‍ മരിക്കുക എന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ മോദിയുടെ പാത്രം കൂട്ടിയടിക്കലിന് പിന്നിലെ 'ശാസ്ത്രീയ' അടിത്തറയും രാംദാസ് കണ്ടെത്തിയിരുന്നു. ഏറെ വിചിത്രമാണ് രാംദാസ് എംഎഎല്‍എയുടെ കണ്ടെത്തല്‍. വിശദീകരിക്കാം...

ശാസ്ത്രീയമായ നീക്കം

ശാസ്ത്രീയമായ നീക്കം

വെള്ളിയാഴ്ച രാവിലെ വീഡിയോ സന്ദേശത്തിലാണ് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് എല്ലാവരും ലൈറ്റ് അണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത്. കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ രാജ്യത്തിന്റെ ഐക്യം വിളിച്ചോതാനാണിതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ മൈസൂരുവിലെ ബിജെപി എംഎല്‍എ പറയുന്നത് അതിന് പിന്നില്‍ ശാസ്ത്രീയമായ നീക്കമുണ്ട് എന്നാണ്.

എംഎല്‍എ പറയുന്നത്

എംഎല്‍എ പറയുന്നത്

എല്ലാവരും ദീപം തെളിയിക്കണമെന്ന് രാംദാസ് എംഎല്‍എ ആവശ്യപ്പെടുന്നു. അതുവഴി രാജ്യത്ത് വ്യാപിച്ചിട്ടുള്ള കൊറോണ വൈറസുകളെ കൊല്ലാന്‍ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊറോണ വൈറസുകള്‍ക്ക് അമിതമായ ചൂടില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് എംഎല്‍എയുടെ കണ്ടെത്തല്‍.

വൈറസുകള്‍ ആകര്‍ഷിക്കും

വൈറസുകള്‍ ആകര്‍ഷിക്കും

കൊറോണ വൈറസുകള്‍ക്ക് ചൂട് ശക്തമായാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. രാജ്യത്തെ 130 കോടി ജനങ്ങള്‍ ഒരുമിച്ച് ഒമ്പത് മിനുട്ട് ദീപം തെളിയിച്ചാല്‍ ചൂട് മൊത്തമായി കൂടും. അതോടെ വൈറസുകള്‍ നശിക്കുമെന്നും അദ്ദേഹം പറയുന്നു. ദീപം തെളിയിച്ചാല്‍ പ്രാണികള്‍ അതിലേക്ക് ആകര്‍ഷിക്കും. അതുപോലെ വൈറസുകളും ആകര്‍ഷിക്കുകയും ചത്ത് പോകുകയും ചെയ്യുമെന്നും എംഎല്‍എ പറയുന്നു.

എല്ലാവരും ഒരുമിച്ച് ചെയ്യണം

എല്ലാവരും ഒരുമിച്ച് ചെയ്യണം

മൈസൂരുവില്‍ മെഴുകുതിരികളും മാസ്‌കുകളും വിതരണം ചെയ്ത് സംസാരിക്കവെയാണ് രാംദാസ് എംഎല്‍എ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. കൊറോണ വൈറസുകള്‍ക്ക് ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാവരും ഒരുമിച്ച് മെഴുകുതിരി കത്തിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

പാത്രം കൂട്ടിയടിക്കലിന് പിന്നില്‍...

പാത്രം കൂട്ടിയടിക്കലിന് പിന്നില്‍...

ഏപ്രില്‍ 22ന് ജനത കര്‍ഫ്യൂദിനത്തില്‍ വൈകീട്ട് പാത്രങ്ങള്‍ കൂട്ടിയടിക്കാന്‍ മോദി പറഞ്ഞവേളയിലും രാംദാസ് എംഎല്‍എ ശാസ്ത്രീയ വിശകലനവുമായി രംഗത്തെത്തിയിരുന്നു. കൈയ്യടിക്കുകയും പാത്രങ്ങള്‍ കൊട്ടുകയും ചെയ്യുന്ന വേളയില്‍ ശരീരത്തിലുണ്ടാകുന്ന ചൂടും ശബ്ദവും കാരണം വൈറസുകള്‍ ചാകുമെന്നാണ് അന്ന് രാംദാസ് എംഎല്‍എ പറഞ്ഞത്.

കൃത്യമായ രാഷ്ട്രീയം

കൃത്യമായ രാഷ്ട്രീയം

എന്നാല്‍ മോദിയുടെ ദീപം തെളിയിക്കലിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് സംശയവുമായി ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി രംഗത്തുവന്നിട്ടുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ ലൈറ്റ് അണയ്ക്കുന്നതിന് പിന്നിലെ രഹസ്യവും ശാസ്ത്രീയ അടിത്തറയും മോദി പറയട്ടെ എന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

 ബിജെപി സ്ഥാപക ദിനം

ബിജെപി സ്ഥാപക ദിനം

കൊറോണ പ്രതിസന്ധിക്കിടയിലും ബിജെപി അവരുടെ സ്ഥാപക ദിനം ആഘോഷിക്കുകയാണ്. അതിന് വേണ്ടി പരോക്ഷമായി എല്ലാ ഇന്ത്യക്കാരെയും അവര്‍ ഉപയോഗിക്കുകയാണ്. ഏപ്രില്‍ ആറിനാണ് ബിജെപിയുടെ സ്ഥാപക ദിനം. അതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഏപ്രില്‍ അഞ്ചിന് രാത്രി ദീപം തെളിയിക്കാന്‍ മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്നും കുമാരസ്വാമി പറയുന്നു.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണിവ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണി

English summary
BJP MLA Ramdas says Coronavirus approach lamps, heat kills them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X