കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്‌റ്റേഷനില്‍ നിന്ന് പൂവാലനെ മോചിപ്പിച്ച് ബിജെപി എംഎല്‍എ, ചോദ്യവും പറച്ചിലുമില്ല!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസ് സ്റ്റേഷനിലെ നിയമം നടപ്പാക്കലൊക്കെ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും ചിരി വരും. ഹത്രാസ് കേസില്‍ അവരുടെ നടപടികളൊക്കെ അത്തരത്തിലുള്ളതായിരുന്നു. ഇപ്പോഴിതാ അത്തരമൊരു പ്രമുഖ സംഭവം കൂടി അവിടെ നടന്നിരിക്കുകയാണ്. പൂവാല ശല്യത്തിന് അറസ്റ്റിലായ ഒരാളെ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ ഒരു എംഎല്‍എയും മകനും സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയിരിക്കുകയാണ്. പോലീസ് കസ്റ്റഡിയില്‍ നിന്ന് ജാമ്യം പോലും എടുക്കാതെയാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. ബിജെപിയുടെ എംഎല്‍എയാണ് സംഭവത്തിന് പിന്നിലുള്ളതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.

1

ബിജെപി എംഎല്‍എയും അദ്ദേഹത്തിന്റെ മകനും അനുയായികളും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി എംഎല്‍എ ലോകേന്ദ്ര പ്രസാദാണ് സംഭവത്തിലെ വില്ലനായി മാറിയിരിക്കുന്നത്. ലഖിംപൂരിലെ മുഹമ്മദി പോലീസ് സ്‌റ്റേഷനിലാണ് പ്രശ്‌നങ്ങള്‍ അരങ്ങേറിയത്. വന്‍ സംഘങ്ങളുമായി എത്തിയാണ് പൂവാല ശല്യത്തിന് അറസ്റ്റിലായ വ്യക്തിയെ പുറത്തിറക്കാനായി ആവശ്യപ്പെട്ടത്. അറസ്റ്റിലായയാല്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് സൂചനയുണ്ട്.

ലോക്കപ്പിന്റെ താക്കോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസുകാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ സ്‌റ്റേഷനിലുള്ള ഒരു പോലീസുകാര്‍ക്ക് പോലും ഇതിനെ എതിര്‍ക്കാനുള്ള ധൈര്യം കാണിക്കുന്നില്ല. എംഎല്‍എയും അനുയായികളും വളരെ കൂളായിട്ടാണ് ഇയാളെയും കൊണ്ട് സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയത്. എന്നാല്‍ ഈ വലിയ വീഴ്ച്ചയെ കുറിച്ച് പ്രതികരിക്കാന്‍ പോലും പോലീസുകാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ സ്‌റ്റേഷനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും, തന്റെ പ്രതിച്ഛായ മോശമാക്കാന്‍ വേണ്ടി നടത്തുന്ന ക്യാമ്പയിനാണ് അതെന്നും ലോകേന്ദ്ര പ്രതാപ് സിംഗ് എംഎല്‍എ പറഞ്ഞു.

Recommended Video

cmsvideo
Rahul Gandhi Roasted Narendra Modi Over IMF report

നേരത്തെ ബിജെപി എംഎല്‍എ ധീരേന്ദ്ര സിംഗിന്റെ അനുയായി ഒരാളെ വെടിവെച്ചിരുന്നു. അതും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെയും സര്‍ക്കിള്‍ ഓഫീസറുടെയും മുന്നില്‍ വെച്ചായിരുന്നു വെടിവെച്ചത്. ബല്ലിയയിലെ ബേരിയ സീറ്റിലെ എംഎല്‍എയായ ധീരേന്ദ്ര സിംഗ് സ്വയം രക്ഷയ്ക്കാണ് തന്റെ അനുയായി വെടിവെച്ചതെന്ന് ന്യായീകരിച്ചിരുന്നു. വെടിയേറ്റയാള്‍ നേരത്തെ മരിച്ചിരുന്നു. സംഭവത്തില്‍ ധീരേന്ദ്ര സിംഗിന്റെ സഹോദരന്‍ അടക്കം അറസ്റ്റിലായിരുന്നു. 25ഓളം പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വെടിവെച്ചയാല്‍ ജയ് പ്രകാശ് പാല്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

English summary
Bjp mla released his aide, who taken into custody for eve teasing from police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X