കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ വന്നത് പൊല്ലാപ്പായി; ചൗഹാനെതിരെ തിരിഞ്ഞ് ബിജെപി എംഎല്‍എയും, ചിരി കോണ്‍ഗ്രസിന്

Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് എത്തിയതോടെയാണ് മധ്യപ്രദേശില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത്. ഇതിനുള്ള നന്ദി മന്ത്രിസഭാ രൂപീകരണത്തില്‍ ബിജെപി വിമതരായി എത്തിയ നേതാക്കളോട് കാണിക്കുകയും ചെയ്ത്. സിന്ധ്യ അനുകൂലികളില്‍ നിന്ന് ആദ്യഘട്ടത്തില്‍ 2 പേരെയും രണ്ടാംഘട്ടത്തില്‍ 12 പേരെയുമാണ് ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

മന്ത്രി പദവി മോഹിച്ച പല ബിജെപി നേതാക്കളേയും അവസാന നിമിഷം ഒഴിവാക്കി കൊണ്ടാണ് ഇവര്‍ക്ക് സ്ഥാനം നല്‍കിയത് എന്നതിനാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്കാണ് ഇടയാക്കിയത്. കൂടുതുല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

അതൃപ്തി

അതൃപ്തി

പാര്‍ട്ടിയില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച തങ്ങള്‍ക്ക് അവസരം നിഷേധിച്ച് പുതുതായി വന്നവര്‍ക്ക് കൂടുതല്‍ പ്രാധ്യന്യം നല്‍കിയതാണ് മുതിര്‍ന്ന പല ബിജെപി നേതാക്കളെയും അതൃപ്തിക്ക് ഇടയാക്കിയത്. മുന്‍ മന്ത്രി അടക്കമുള്ള നേതാക്കള്‍ ഇതിനോടകം തന്നെ ഈ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിട്ടുള്ളത്.

 വകുപ്പുകള്‍

വകുപ്പുകള്‍

ഇതിന് പിന്നാലെയാണ് മന്ത്രിസഭ വികസനം കഴിഞ്ഞ് ഏഴ് ദിവസം കഴിഞ്ഞിട്ടും വകുപ്പുകള്‍ വീതിച്ച് നല്‍കാത്തതിലും പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ പുകയുകയാണ്. സിന്ധ്യ അനുകൂലികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിനെതിരെ ബിജെപി നേതാക്കള്‍ വലിയ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്.

ശിവരാജ് സിങ് ചൗഹനെതിരെ

ശിവരാജ് സിങ് ചൗഹനെതിരെ

മന്ത്രിസഭയില്‍ വലിയ പ്രാതിനിധ്യം സിന്ധ്യ അനുകൂലികള്‍ക്ക് ലഭിച്ചു. ഇനി വകുപ്പുകള്‍ വീതിപ്പിക്കുമ്പോള്‍ കൂടി സിന്ധ്യ അനുകൂലികള്‍ കടന്നു കയറാതിരിക്കാനാണ് പല ബിജെപി നേതാക്കളുടേയും നീക്കം. ഈ പശ്ചാത്തലത്തില്‍ തന്നെയാണ് ബിജെപി എംഎല്‍എമാരും പരസ്യമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹനെതിരെ രംഗത്ത് എത്തിയത്.

പാര്‍ട്ടിയില്‍ അമ്പരപ്പ്

പാര്‍ട്ടിയില്‍ അമ്പരപ്പ്

പാര്‍ട്ടിയില്‍ തന്നെ വലിയ അമ്പരപ്പാണ് ബിജെപി എംഎല്‍എമാരുടെ പ്രതികരണം ഉണ്ടാക്കിയിരിക്കുന്നത്. തങ്ങളുടെ നേതാക്കളെ തുടർച്ചയായി അപമാനിക്കുന്നതിൽ ബിജെപി പ്രവർത്തകർക്ക് അതൃപ്തിയുണ്ടാകുമെന്നാണ് മുൻ ആരോഗ്യമന്ത്രിയും ജബൽപൂരിൽ നിന്നുള്ള ബിജെപി എം‌എൽ‌എയുമായ അജയ് ബിഷ്നോയ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ആദ്യം മന്ത്രിമാരുടെ എണ്ണത്തില്‍

ആദ്യം മന്ത്രിമാരുടെ എണ്ണത്തില്‍

ആദ്യം മന്ത്രിമാരുടെ എണ്ണത്തിലാണ് ബിജെപി നേതാക്കളെ അവഗണിച്ചത്. ഇപ്പോൾ അത് വകുപ്പുകളുടെ വിഹിതമായിമാറിയിരിക്കുന്നു. പ്രവര്‍ത്തകര്‍ കടുത്ത അതൃപ്തിയിലാണ്. പരാജയപ്പെടാന്‍ ഞങ്ങള്‍ ഇപ്പോഴും നിലകൊള്ളുന്നുവെന്നും ബുധനാഴ്ചത്തെ ട്വീറ്റില്‍ ശിവരാജ് സിങ്ങിനെയോ സിന്ധ്യയോയെ സൂചിപ്പിക്കാതെ ബിഷ്നോയ് അഭിപ്രായപ്പെട്ടു.

ഒന്നും പറയാന്‍ ഇല്ല

ഒന്നും പറയാന്‍ ഇല്ല

ഇതേ കുറിച്ചുള്ള കാര്യങ്ങള്‍ വിശദമാക്കാന്‍ മധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചെങ്കിലും കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലെന്നും എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് അറിയേണ്ടവര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

സിന്ധ്യ അനുകൂലികളും

സിന്ധ്യ അനുകൂലികളും

ബിജെപിയുടെ നീക്കങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് സിന്ധ്യ അനുകൂലികളും രംഗത്തുണ്ട്. ഇതോടെ വലിയ സമ്മര്‍ദത്തിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് അകപ്പെട്ടിരിക്കുന്നത്. വകുപ്പ് വിതരത്തണത്തിലെ കാലതാമസത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാൻ എല്ലാ വകുപ്പുകളുടെയും മന്ത്രിയാണ്, സർക്കാർ സുഗമമായി പ്രവർത്തിക്കുന്നുവെന്നും മന്ത്രിസഭ യോഗം നാളെ ചേരുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കത്തയച്ചു

കത്തയച്ചു

മന്ത്രിസഭ വികസനത്തില്‍ രേവ, ജബല്‍പൂര്‍ ഡിവിഷനുകളിലെ ജനങ്ങള്‍ സന്തുഷ്ടരല്ലെന്ന് ചൂണ്ടിക്കാട്ടി ബിഷ്നോയ് നേരത്തെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ എനിക്ക് കഴിയുമായിരിക്കും. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അതേക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയില്ല. ഈ രണ്ട് ഡിവിഷനുകളുടേയും ചുമതലയുള്ള മന്ത്രിയകാന്‍ നിങ്ങളെ ക്ഷണിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതൃപ്തി

അതൃപ്തി

അതേസമയം, മന്ത്രിസഭാ രൂപീകരണത്തിലെ അതൃപ്തി അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ പല മുതിര്‍ന്ന നേതാക്കളേയും തഴയപ്പെട്ടപ്പോള്‍ താരതമ്യേന ജൂനിയറായ പല സിന്ധ്യ അനുകൂലികള്‍ക്കും മന്ത്രി സ്ഥാനം ലഭിച്ചതാണ് നേതാക്കളുടെ അതൃപ്തിക്ക് പ്രധാന കാരണം . മുതിർന്ന നേതാക്കളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് നല്ല ആശയമല്ലെന്നാണ് ബിജെപി നേതാവായ ഗോപാൽ ഭാർഗവ പരസ്യമായി അഭിപ്രായപ്പെട്ടത്

മറ്റൊരു നേതാവ്

മറ്റൊരു നേതാവ്

ഗോപാൽ ഭാർഗവയ്ക്ക് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തില്‍ അതൃപ്തി പരസ്യമാക്കിയ മറ്റൊരു നേതാവ് ബിജെപി എം‌എൽ‌എ ഹരിശങ്കർ ഖാറ്റക് ആണ്. തന്‍റെ അനുയായികളുമായി ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തിയ ഹരിശങ്കര്‍ പാര്‍ട്ടിയുടേ തീരുമാനത്തിനെതിരെ പരോക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

വളര്‍ന്നുവെന്ന് നോരാണ്

വളര്‍ന്നുവെന്ന് നോരാണ്

കോണ്‍ഗ്രസ് എംഎല്‍എമാരുടെ വരവോടെ പാര്‍ട്ടി വളര്‍ന്നുവെന്ന് നോരാണ്. അവരില്‍ ചിലര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കേണ്ട സ്ഥിതിയുമുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാന്‍ താനും അര്‍ഹനായിരുന്നുവെന്നും ഹരിശങ്കര്‍ വ്യക്തമാക്കി. ബിജെപിയില്‍ നിന്നും 4 തവണ എംഎല്‍എ ആയ വ്യക്തിയാണ് ഹരിശങ്കര്‍.

 കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്

കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്


ബിജെപിയിലെ ഇത്തരത്തിലെ ഭിന്നത ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ബിജെപിയിലെ അസംതൃപ്തരായ നേതാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസും സജീവമായ നീക്കം നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്തുകൊണ്ട് കൂടിയാണ് സിന്ധ്യ അനുകൂലികള്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറായത്

ലക്ഷ്യം വെക്കുന്നത്

ലക്ഷ്യം വെക്കുന്നത്

ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹം വെച്ചു പുലര്‍ത്തുന്ന ഒട്ടനവധി നേതാക്കള്‍ ബിജെപിയിലുണ്ട്. വിമതരായി എത്തിയവര്‍ പട്ടികയില്‍ ഇടം പിടിച്ചതോടെ ഇവരില്‍ പലരും പുറത്താവുമെന്ന കാര്യം ഉറപ്പാണ്. ഇവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ദൂതന്‍മാര്‍ മുഖേന ഇവരില്‍ പലരേയും കോണ്‍ഗ്രസ് ഇതിനോടകം സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം, പൂന്തുറയിൽ പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന് കടകംപള്ളിഅനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം, പൂന്തുറയിൽ പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന് കടകംപള്ളി

English summary
BJP MLA's against Shivaraj singh chauhan over cabinet expansion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X