Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ കൂട്ടപ്പൊരിച്ചല്‍; യെഡ്ഡിക്കെതിരെ ബിജെപി എംഎല്‍എമാര്‍, മുന്നറിയിപ്പ്

ബെംഗളൂരു: കര്‍ണാടകത്തില്‍ രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണ് ബിജെപി സര്‍ക്കാര്‍. കൂറുമാറി എത്തിയ 10 പേരേയും ബിജെപിയിലെ മുതിര്‍ന്ന മൂന്ന് നേതാക്കളേയും ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനാണ് യെഡിയൂരപ്പയുടെ നീക്കം. കഴിഞ്ഞ ദിവസം ദില്ലിയില്‍ ദേശീയ നേതൃത്വവുമായി യെഡിയൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫിബ്രവരി 6 ന് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് യെഡിയൂരപ്പ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ തിരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ എംഎല്‍എമാര്‍. മന്ത്രിസഭ വികസനത്തിനെതിരെ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുകയാണ് നേതാക്കള്‍. വിശദാംശങ്ങളിലേക്ക്

 തലവേദനയായി മന്ത്രിസഭ വികസനം

തലവേദനയായി മന്ത്രിസഭ വികസനം

നിലവില്‍ മന്ത്രിസഭയില്‍ 16 ഒഴിവുകളാണ് ഉള്ളത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറിയെത്തി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച 10 പേര്‍ക്കും പാര്‍ട്ടി എംഎല്‍എമാരായ മൂന്ന് പേരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് നിലവിലെ തിരുമാനം. ഇതിനെതിരെയാണ് നേതാക്കള്‍ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

 എതിര്‍പ്പുമായി നേതാക്കള്‍

എതിര്‍പ്പുമായി നേതാക്കള്‍

ബിജെപി എംഎല്‍എമാരായ നെഹ്റു ഒലേക്കര്‍, ബസനഗൗഡ പാട്ടീല്‍ യത്നല്‍, രാജു ഗൗഡ, മുരുഗേഷ് നിറാനി, എസ് അംഗാര, എസ് എ രാമദാസ്, ഗൂളിഹട്ടി ഡി ശേഖര്‍ എന്നിവരാണ് എതിര്‍പ്പ് ഉയര്‍ത്തിയ നേതാക്കള്‍.
കല്യാണ കര്‍ണാടക (ഹൈദരാബാദ്) മേഖലയില്‍ നിന്നുള്ള ഈ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ബംഗളൂരുലില്‍ യോഗം ചേര്‍ന്നിരുന്നു.

 ശക്തമായ സമ്മര്‍ദ്ദം

ശക്തമായ സമ്മര്‍ദ്ദം

യെഡിയൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളും ബെംഗളൂരുവില്‍ യോഗം ചേര്‍ന്നിരുന്നു. യെഡിയൂരപ്പയ്ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് ഇവരുടെ നീക്കം. ബെളഗാവി ജില്ലയില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെയാണ് ഇവരില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തിയത്.

 അര്‍ഹമായ പ്രാതിനിധ്യം

അര്‍ഹമായ പ്രാതിനിധ്യം

കൂറൂമാറ്റത്തിന് നേതൃത്വം നല്‍കിയ രമേശ് ജാര്‍ഖിഹോളി, മഹേഷ് കുമ്മത്തല്ലി എന്നിവരെ കൂടാതെ ബിജെപി നേതാവായ ഉമേഷ് കട്ടീല്‍ എന്നിവര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും. നിലവില്‍ ബെലഗാവിയില്‍ നിന്നുള്ള രണ്ട് പേര്‍ മന്ത്രിസഭയില്‍ ഫണ്ട്. ഈ സാഹചര്യത്തില്‍ പിന്നാക്ക മേഖലയായ കല്യാണ്‍ കര്‍ണാടക, മൈസൂരു മേഖല എന്നിവയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം വേണമെന്നാണ് സര്‍പൂരില്‍ നിന്നുള്ള എംഎല്‍എയായ രാജു ഗൗഡ പറയുന്നത്.

 കോണ്‍ഗ്രസ് ഭരണകാലം

കോണ്‍ഗ്രസ് ഭരണകാലം

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പോലും ബെലഗാവി മേഖലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നുവെന്ന് ഗൗഡ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പരാജയപ്പെട്ട നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തേയും രാജു ഗൗഡ ചോദ്യം ചെയ്യുന്നുണ്ട്. പരാജിതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ജയിച്ച എംഎല്‍എമാര്‍ പിന്നെ എന്തിനാണെന്ന് ഗൗഡ ചോദിച്ചു.

 പരാജയപ്പെട്ടവര്‍ക്കെതിരെ

പരാജയപ്പെട്ടവര്‍ക്കെതിരെ

എച്ച്ഡി കുമാരസ്വാമിയോട് പരാജയപ്പെട്ട സിപി യോഗേശ്വറിനെ മന്ത്രിയാക്കാനുള്ള നീക്കമാണ് ഗൗഡയെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ലക്ഷ്മണ്‍ സവാദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള തിരുമാനം ഞങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ ഇനിയുള്ള മൂന്ന് സീറ്റുകളിലും പരാജയപ്പെട്ടവരെ തന്നെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത് അംഗീകരിക്കാനാവില്ല. പിന്നെ തിരഞ്ഞെടുപ്പില്‍ ജയിക്കുകയെന്നതിന്‍റെ അര്‍ത്ഥമെന്താണെന്നും ഗൗഡ ചോദിച്ചു.

 മുതിര്‍ന്ന നേതാവ്

മുതിര്‍ന്ന നേതാവ്

ഹവേരിയില്‍ നിന്നുള്ള എംഎല്‍എയായ നെഹറു ഒലേക്കര്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാവായ തനിക്ക് മന്ത്രി സ്ഥാനം വേണമെന്നാണ് ഒലേക്കയുടെ ആവശ്യം. അതിനിടെ പരാജയപ്പെട്ട എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി കൂറുമാറിയെത്ത നേതാക്കളും സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്.

 കൂറുമാറിയെത്തിയവരും

കൂറുമാറിയെത്തിയവരും

കൂറുമാറിയെത്തിയ എച്ച് വിശ്വനാഥ്, എംടിബി നാഗരാജ് എന്നിവരാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടത്. ഇരുവരും അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് രാജിവെച്ചതെന്നും വാഗ്ദാനം പാലിക്കണമെന്നുമാണ് ഇരുവരുടേയും ആവശ്യം.

 കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

എച്ച് വിശ്വനാഥ് ഇതിനിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പരാജയപ്പെട്ടവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് യെഡിയൂരപ്പ. നേരത്തേ ബിജെപി വാഗ്ദാനം പാലിച്ചില്ലേങ്കില്‍ കാത്തിരുന്ന് കാണാം എന്നായിരുന്നു വിശ്വനാഥിന്‍റെ മുന്നറിയിപ്പ്

 തഴഞ്ഞേക്കും

തഴഞ്ഞേക്കും

അതിനിടെ സമ്മര്‍ദ്ദം ഏറിയതോടെ ബെലഗാവിയില്‍ നിന്നുള്ള മഹേഷ് കുമ്മത്തല്ലിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇതിനെതിരെ കുമ്മത്തല്ലി രംഗത്തെത്തിിട്ടുണ്ട്. ബിജെപി ഓഫീസ് അടിച്ചുവാരുന്നത് ഉള്‍പ്പെടെ യെഡിയൂരപ്പ നല്‍കുന്ന എന്ത് പണിയും ചെയ്യാമെന്നും മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കരുതെന്ന് മാത്രമാണ് ആവശ്യമെന്നുമാണ് കുമ്മത്തല്ലി പ്രതികരിച്ചത്.

 വെല്ലുവിളി

വെല്ലുവിളി

അതേസമയം മന്ത്രിസ്ഥാനം എന്ന ഉറപ്പ് ലഭിച്ചവര്‍ പ്രധാന വകുപ്പുകള്‍ക്കായി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഉറപ്പ് നല്‍കിയ രമേശ് ജാര്‍ഖിഹോളിക്ക് ഉയര്‍ന്ന വകുപ്പുകള്‍ ലഭിച്ചില്ലേങ്കില്‍ അതും പുതിയ പ്രതിസന്ധിക്ക് വഴിവെച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+