എംഎല്‍എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ എംഎല്‍എയുടെ ഗതി കാണണോ?ആരും അറിഞ്ഞില്ലേ?
ശ്രീനഗര്‍: ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരില്‍ കേരളത്തില്‍ ഉണ്ടായ വിവാദങ്ങള്‍ ചില്ലറയല്ല. കേരളത്തിലെ സ്ഥിതിയല്ല മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്തിയാല്‍. കശ്മീരിലെ ഒരു സ്വതന്ത്ര എംഎല്‍എയുടെ ഗതി തന്നെ നോക്കണേ. ബീഫ് പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ ബിജെപി എംഎല്‍മാര്‍ നിയമസഭയില്‍ വച്ച് ഇദ്ദേഹത്തെ മര്‍ദ്ദിച്ചവശനാക്കി.
ജമ്മു കശ്മീര്‍ നിയമസഭയിലെ സ്വതന്ത്ര എംഎല്‍എയായ ഷെയ്ഖ് അബ്ദുള്‍ റാഷിദ് ആണ് ബിജെപി എംഎല്‍മാരുടെ മര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയിലായത്. എംഎല്‍എ ഹോസ്റ്റലില്‍ ഇദ്ദേഹം ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചതിനെത്തുടര്‍ന്നാണ് ബിജെപി എംഎല്‍മാര്‍ മര്‍ദ്ദിച്ചത്.

ബീഫ് പാര്‍ട്ടി
ബുധനാഴ്ച വൈകിട്ടാണ് എംഎല്‍എ ഹോസ്റ്റലില്‍ ഷെയ്ഖ് അബ്ദുള്‍ റാഷിദ് ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചത്. പിറ്റേ ദിവസം തന്നെ ബിജിപി എംഎല്‍എമാര്‍ ഇദ്ദേഹത്തെ മര്‍ദ്ദിയ്ക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ചു
നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ പൊലീസെത്തിയാണ് എംഎല്‍എ ആശുപത്രിയിലാക്കിയത്

ദുരുദ്ദേശമില്ല
ഒരു വ്യക്തി എന്ത് കഴിയ്ക്കണെന്ന് തീരുമാനിയ്‌ക്കേണ്ടത് കോടതിയോ രാഷ്ട്രീയ പാര്‍ട്ടികളോ അല്ലെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് താന്‍ പാര്‍ട്ടി നടത്തിയതെന്നാണ് എംഎല്‍എ പറയുന്നത്.

ബീഫ് വിഭവങ്ങള്‍
ബീഫ് കെബാബ്, റിസ്റ്റാ എന്നിങ്ങനെ വിവിധ ബീഫ് വിഭവങ്ങള്‍ വിരുന്നില്‍ വിളമ്പി












Click it and Unblock the Notifications