കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ നാഥിനെന്‍റെ കളി വേറെ; 4 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാല്‍: വളരെ നേരിയ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ അന്ന് മുതല്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള തീവ്ര ശ്രമങ്ങള്‍ ബിജെപി നടത്തുകയാണെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ കാത്തിരുന്ന ബിജെപിക്ക് മറുപണിയൊരുക്കുകയാണ് സംസ്ഥാനത്ത് കമല്‍നാഥ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്.

ജുലൈയില്‍ രണ്ട് ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസിലേക്ക് എത്തിച്ച പിന്നാലെ നാല് ബിജെപി എംഎല്‍എമാര്‍ കൂടി ഉടന്‍ കോണ്‍ഗ്രസിലെത്തുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. എംഎല്‍എയെ അയോഗ്യനാക്കിയ നടപടിയില്‍ ഗവര്‍ണറെ കാണാന്‍ ബിജെപി നീക്കം നടത്തവെയാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് മന്ത്രിമാരുടെ വെളിപ്പെടുത്തല്‍ . വിശദാംശങ്ങളിലേക്ക്

 വിജയിച്ച് കോണ്‍ഗ്രസ്

വിജയിച്ച് കോണ്‍ഗ്രസ്

ഇക്കഴിഞ്ഞ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ആത്മവിശ്വാസം തിരിച്ചുപിടിച്ച നിലയിലാണ് കോണ്‍ഗ്രസ് 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 പേരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. നാല് സ്വതന്ത്രരുടേയും രണ്ട് ബിഎസ്പി,ഒരു എസ്പി അംഗങ്ങളുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചിരുന്നത്.

 ബിജെപിയുടെ അംഗ സംഖ്യ

ബിജെപിയുടെ അംഗ സംഖ്യ

എന്നാല്‍ ഒക്ടോബര്‍ 21 ന് ജാബുവ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതോടെ കോണ്‍ഗ്രസിന്‍റെ തനിച്ചുള്ള ഭൂരിപക്ഷം 108 ആയി. അതേസമയം 109 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിയുടെ അംഗ സംഖ്യ 108 ലേക്ക് താഴ്ന്നു.

 അയോഗ്യനാക്കി

അയോഗ്യനാക്കി

പവായ് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു പ്രഹ്ളാദ് ലോധിയെ അയോഗ്യനാക്കിയതോടെയായിരുന്നു ഇത്.
2014 ല്‍ റവന്യൂ ഉദ്യോഗസ്ഥനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കീഴ്ക്കോടതിയാണ് ലോധിയെ അയോഗ്യനാക്കി വിധി പുറപ്പെടുവിച്ചത്.

 വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

അതേസമയം ലോധിയുടെ അയോഗ്യത സംബന്ധിച്ച് ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കള്‍ ഒരുങ്ങുന്നതിനിടെയാണ് പാര്‍ട്ടിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് മന്ത്രിമാരുടെ വെളിപ്പെടുത്തല്‍.

 കോണ്‍ഗ്രസിലേക്കെന്ന്

കോണ്‍ഗ്രസിലേക്കെന്ന്

ഏത് നിമിഷം വേണമെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ കഴിയുമെന്നായിരുന്നു ഇത്രയും നാള്‍ ബിജെപി ഭീഷണി മുഴക്കിയത്. എന്നാല്‍ ബിജെപിയുടെ 4 എംഎല്‍എമാര്‍ ഏത് നിമിഷവും കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ഗോവിന്ദ് സിംഗ് അവകാശപ്പെട്ടു.

ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

തന്ത്രപ്രധാനമായ ഏതെങ്കിലും ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന വേളയില്‍ സര്‍ക്കാരിനെ പിന്തുണച്ച് 4 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പക്ഷത്ത് എത്തുമെന്ന് നിയമ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിസി ശര്‍മ്മ പറഞ്ഞു.

 രണ്ട് പേര്‍ എത്തി

രണ്ട് പേര്‍ എത്തി

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ബിജെപി അധികാരത്തില്‍ എത്തിയ തൊട്ട് പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിജെപിക്ക് മറുപണി നല്‍കിയിരുന്നു. രണ്ട് ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് പക്ഷത്ത് എത്തിച്ച് കൊണ്ടായിരുന്നു ഇത്.

 അനുകൂലമായി വോട്ട് ചെയ്തു

അനുകൂലമായി വോട്ട് ചെയ്തു

24 മണിക്കൂറിനുള്ളില്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ബിജെപി നേതാവിന്‍റെ വെല്ലുവിളിക്ക് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ നീക്കം. സംസ്ഥാനത്ത് ക്രിമിനല്‍ ഭേദഗതി ബില്‍ പാസാക്കുന്നതിനിടെ ബിജെപി എംഎല്‍എമാരായ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

 കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

മുന്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഇരുവരും 2014 ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. സമാന രീതിയില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തുമെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടത്.

 മറുപടി

മറുപടി

അതേസമയം കോണ്‍ഗ്രസിന്‍റെ അവകാശവാദങ്ങള്‍ക്ക് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. അധികാരത്തിലേറി കഴിഞ്ഞ 11 മാസമായി ഭീഷണികള്‍ മുഴക്കുന്നതല്ലാതെ മറ്റൊന്നും കോണ്‍ഗ്രസ് നേതാക്കളെ കൊണ്ട് സാധിച്ചിട്ടില്ലെന്ന് ബിജെപി ചീഫ് വിപ്പ് നരോത്തം മിശ്ര പറഞ്ഞു.

 ഭിന്നത രൂക്ഷമെന്ന്

ഭിന്നത രൂക്ഷമെന്ന്

കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന സാഹചര്യത്തിലാണ് നേതാക്കള്‍ ഇത്തരം വെല്ലുവിളികള്‍ നടത്താറുള്ളത്. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണെന്നും മിശ്ര പ്രതികരിച്ചു.

English summary
BJP MLA's ready to join Congress claims BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X