എംഎല്‍എയുടെ മകന്‍ പ്യൂണ്‍ ജോലിക്കായി ക്യൂവില്‍
ജയ്പൂര്‍: രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ അധികാരത്തിലെത്തിയാല്‍ തങ്ങളുടെ മക്കളെയും ബന്ധുക്കളെയുമെല്ലാം ഏതു തരത്തിലും സമ്പന്നരാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ മിക്ക രാഷ്ട്രീയ പ്രവര്‍ത്തകരും. മക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കില്‍ സ്വാധീനം ഉപയോഗിച്ച് അവരെ ഉന്നതങ്ങളിലെത്തിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കാറുമുണ്ട്.
എന്നാല്‍ രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയ ഹീര ലാല്‍ വര്‍മ്മ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ്. എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മകന് യോജിച്ചത് പ്യൂണ്‍ ജോലിയാണെന്നും ആ ജോലിക്ക് ശ്രമിച്ചാല്‍ മതിയെന്നും മകനോട് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പിതാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജ്‌സഥാന്‍ കൃഷി ഉപജ് മാണ്ഡി (കാര്‍ഷിക മാര്‍ക്കറ്റിംഗ് ബോര്‍ഡ്)യുടെ പ്യൂണ്‍ തസ്തികയിലേക്കുള്ള പരീക്ഷയ്ക്കുശേഷം അഭിമുഖത്തില്‍ പങ്കെടുത്ത് അവസരം കാത്തിരിക്കുകയാണ് മകന്‍ ഹാന്‍സ് രാജ്.

മകനെ പ്യൂണ്‍ ആക്കുന്നതിനോട് പലരും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതായി ഹീരാ ലാല്‍ പറഞ്ഞു. എന്നാല്‍ അവയൊന്നും താന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഓരോരുത്തരുടെയും വിദ്യാഭ്യാസത്തിന് അനുസരിച്ച ജോലിയാണ് ഉചിതം. തന്റെ ശുപാര്‍ശവഴി മകന് ജോലി ലഭിക്കരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ട്. പ്യൂണ്‍ ജോലി പാപമോ തെറ്റോ അല്ലെന്നും മറിച്ച് സര്‍ക്കാര്‍ ജോലി ജീവിത സുരക്ഷ നല്‍കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദങ്ങളും സ്വര്‍ണ മെഡല്‍ ജേതാവുമായ ഹീരാ ലാലിന്റെ മറ്റു മക്കളെല്ലാം നന്നായി വിദ്യാഭ്യാസം നേടിയവരാണ്. വര്‍മ്മയുടെ മൂത്തമകന്‍ മുന്‍ കൗണ്‍സിലറും ബിസിനസുകാരനുമാണ്. മറ്റൊരാള്‍ ബിരുദധാരിയും മകള്‍ ബിഎഡ് വിദ്യാര്‍ത്ഥിനിയുമാണ്.












Click it and Unblock the Notifications