'മോദിയിലും ശാസ്ത്രജ്ഞരിലും വിശ്വാസമില്ലാത്ത മുസ്ലിങ്ങള്‍ പാകിസ്താനിലേക്ക് പോകൂ'
ദില്ലി: പ്രകോപനപരമായ പ്രസ്താവനയുമായി ബിജെപി എംഎല്‍എ സംഗീത് സോം. ചില മുസ്ലിങ്ങള്‍ക്ക് രാജ്യത്തെ ശാസ്ത്രജ്ഞരില്‍ വിശ്വാസമില്ലെന്നും അവര്‍ പാകിസ്താനിലേക്ക് പോകണമെന്നും സംഗീത് സോം പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് രാജ്യത്തെ ശാസ്ത്രജ്ഞരില്‍ വിശ്വാസമില്ല. പോലീസിലും വിശ്വാസമില്ല. പ്രധാനമന്ത്രി മോദിയെ പോലും അവര്‍ വിശ്വസിക്കുന്നില്ല. പാകിസ്താനോടാണ് അവര്‍ക്ക് താല്‍പ്പര്യം. അത്തരക്കാര്‍ പാകിസ്താനിലേക്ക് പോകണമെന്നും സംഗീത് സോം ചന്ദൗസിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. എന്നാല്‍ എന്താണ് ഇങ്ങനെ പ്രകോപന പ്രസ്താവന നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് വ്യക്തമല്ല.

മുമ്പും അനേകം വിവാദ പ്രസ്താവന നടത്തി മാധ്യമങ്ങളില്‍ ഇടംപിടിച്ച വ്യക്തിയാണ് സംഗീത് സോം. കര്‍ഷക സമരം എന്ന പേരില്‍ റോഡിലിരിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ കര്‍ഷക വിരുദ്ധരാണെന്നും എംഎല്‍എ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം എഎപി എംഎല്‍എ സോമനാഥ് ഭാരതിയെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ഭാരതി. അദ്ദേഹത്തെ റിമാന്റെ ചെയ്തതിനെ സംഗീത് സോം അനുകൂലിച്ചു. കുറച്ച് മാസങ്ങള്‍ സോമനാഥ് ഭാരതി ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് ഗുണ്ടകളുടെ ഭാഷ അദ്ദേഹം ഉപയോഗിക്കുന്നതെന്നും സംഗീത് സോം പറഞ്ഞു.












Click it and Unblock the Notifications