കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗാന്ധിജിയെ കൊന്നുവെന്ന ഒരു തെറ്റ് മാത്രമാണ് ഗോഡ്സെ ചെയ്തത്, അദ്ദേഹം തീവ്രവാദിയല്ല': ബിജെപി എംഎല്‍എ

  • By Desk
Google Oneindia Malayalam News

ലഖ്നൗ: പ്രജ്ഞാ സിങ് താക്കൂറിന് പിന്നാലെ ഗോഡ്സയെ അനുകൂലിച്ച് മറ്റൊരു ബിജെപി നേതാവ് കൂടി രംഗത്ത്. ഉത്തര്‍പ്രദേശിലെ ബല്ലിയ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയും പാര്‍ട്ടി നേതാവുമായ സുരേന്ദ്ര സിങാണ് ഗോഡ്സയെ അനുകൂലിക്കുന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ഗോഡ്സെ തീവ്രവാദിയല്ലെന്നും ഗാന്ധിയുടെ കൊന്നതിലൂടെ അദ്ദേഹം ചെയ്തത് ഒരു തെറ്റ് മാത്രമാണെന്നുമാണ് സുരേന്ദ്ര സിങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്പെട്ടത്.

രാജസ്ഥാന്‍; മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്!! തകര്‍ന്നടിഞ്ഞ് ബിജെപിരാജസ്ഥാന്‍; മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്!! തകര്‍ന്നടിഞ്ഞ് ബിജെപി

ഗോഡ്സയെ ദേശഭക്തന്‍ എന്ന് വിളിച്ച പ്രജ്ഞാ സിങ് താക്കൂര്‍ എംപിക്കെതിരെ നടപടിയെടുത്ത് വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന ബിജെപിയെ വീണ്ടും വെട്ടിലാക്കുന്നതാണ് സുരേന്ദ്ര സിങിന്‍റെ പ്രസ്താവന. 'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാത്രമാണ് തീവ്രവാദികള്‍, അങ്ങനെ നോക്കുമ്പോള്‍ ഗോഡ്സെ തീവ്രവാദിയല്ല. ഗോഡ്‌സെ ഒരു തെറ്റാണു ചെയ്തത്. അദ്ദേഹം ദേശസ്‌നേഹിയായ ഗാന്ധിജിയെ കൊല്ലാന്‍ പാടില്ലായിരുന്നു.'- സുരേന്ദ്ര സിങ് പറഞ്ഞു.

 godsay

ഇന്നലെ ലോക്സഭയില്‍ എസ്പിജി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ഗോഡ്സയെ ദേശഭക്തന്‍ എന്ന് വിശേഷിപ്പിച്ച പ്രജ്ഞയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് നടപടിയുമായി ബിജെപി രംഗത്തെത്തിയത്.

ബിസിനസ് നഷ്ടം; മുകേഷ് അംബാനി മാധ്യമ ആസ്തികള്‍ വില്‍ക്കുന്നു, ടൈംസ് ഗ്രൂപ്പ് വാങ്ങിയേക്കുംബിസിനസ് നഷ്ടം; മുകേഷ് അംബാനി മാധ്യമ ആസ്തികള്‍ വില്‍ക്കുന്നു, ടൈംസ് ഗ്രൂപ്പ് വാങ്ങിയേക്കും

പ്രജ്ഞയെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതായും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളിലും പ്രജ്ഞയെ പങ്കെടുപ്പിക്കില്ലെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നദ്ദ മാധ്യമങ്ങളെ അറിയിച്ചു.

English summary
bjp mla says godse wasn't a terrorist he committed a mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X