കൊന്നു കളയും, മാധ്യമ പ്രവര്‍ത്തകർക്ക് ബിജെപി എംഎല്‍എയുടെ ഭീഷണി
ഭോപ്പാല്‍: തന്നെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചാല്‍ എന്‍കൗണ്ടര്‍ നടത്തി എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ബി.ജെ.പി എംഎല്‍എ ഭീഷണി. വെല്‍സിങ് ഭൂരിയ എന്ന എംഎല്‍എയാണ് ചോദ്യങ്ങള്‍ ചോദിച്ച് കുഴപ്പിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയത്.

മധ്യപ്രദേശില്‍നിന്നുള്ള എംഎല്‍എയാണ് വെല്‍സിങ് ഭൂരിയ.ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് എം.എല്‍.എ വിവാദ പ്രസ്താവന നടത്തിയത്.ചടങ്ങില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരും പ്രദേശവാസികളും എം.എല്‍.എയോട് ചോദ്യങ്ങള്‍ ചോദിച്ചു. ഇതില്‍ കുപിതനായ എം.എല്‍.എ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്റെ രാഷ്ട്രീയ സ്വാധീനത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് എം.എല്‍.എ സദസിനോട് പറഞ്ഞു. ഒരു എന്‍കൗണ്ടര്‍ നടത്തുന്നതിന് ആജ്ഞ കൊടുക്കുന്നതിനുപോലും തനിക്ക് അധികാരമുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കണം എന്നോട് മര്യാദയോടെവേണം പെരുമാറാന്‍. ഞാന്‍ നിങ്ങളുടെ ഭരണാധികാരിയാണെന്നും വെല്‍സിങ് ഭൂരിയ പറഞ്ഞു.
എന്നാല്‍ സംഭവം വിവാദമായി മാറി. മാധ്യമങ്ങള്‍ ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്തതോടെ ക്ഷമാപണവുമായി എം.എല്‍.എ വീണ്ടും രംഗത്തെത്തി. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് വെല്‍സിങ് ഭൂരിയ പറഞ്ഞു












Click it and Unblock the Notifications