Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രീഡം 251 ഫോണിന് ബിജെപി എംഎല്‍എയുടെ പിന്തുണ

ഭോപ്പാല്‍: ഫ്രീഡം 251 എന്ന പേരിലുള്ള ഫോണിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ രഹസ്യാന്വേഷണം നടത്തവെ ബിജെപി എംഎല്‍എ ഫോണിന് പിന്തുണയുമായി രംഗത്തെത്തി. ഫോണിനെതിരെ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം അഴിച്ചുവിടുകയാണെന്നും കമ്പനിയെ തകര്‍ക്കാനുള്ള ചിലരുടെ ഗൂഢോദ്ദോശ്യമാണ് ഇതിന് പിന്നിലെന്നും മധ്യപ്രദേശിലെ എഎംഎല്‍എയായ ഓംപ്രകാശ് പറഞ്ഞു.

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സ്വാധീനമുള്ളവരാണ് ഇതിന് പിന്നില്‍. കമ്പനിയെ തര്‍ക്കുകയെന്ന വ്യക്തമായ ലക്ഷ്യം ഇതിന് പിന്നിലുണ്ടെന്ന് ആളുടെ പേരെടുത്ത് പറയാതെ എംഎല്‍എ പറഞ്ഞു. ഫ്രീഡം 251 സ്മാര്‍ട്‌ഫോണിന്റെ പ്രമോട്ടര്‍ കൂടിയാണ് നീമഞ്ച് ജില്ലയിലെ ജവാദില്‍ നിന്നുള്ള എം.എല്‍.എ ഓംപ്രകാശ്.

freedom-251

ഇന്ത്യക്കാരുടെ പണം വിദേശ കമ്പനികളിലേക്ക് ഒഴുന്നതിന് തടയിടാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. കമ്പനിക്ക് ലാഭമുണ്ടാവില്ലെന്നും അടച്ചുപൂട്ടുമെന്നുമുള്ള പ്രചരണം തെറ്റാണ്. 1100 മുതല്‍ 1200 രൂപ വരെയാണ് മൊബൈല്‍ ഫോണിന്റെ നിര്‍മാണച്ചെലവെങ്കിലും ഉപയോക്താക്കള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ കമ്പനിക്ക് ലാഭം ലഭിക്കുമെന്നും ഓംപ്രകാശ് പറയുന്നു.

റിങ്ങിങ് ബെല്‍സ് എന്ന കമ്പനിയുടെ ബാനറില്‍ 251 രൂപയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട മൊബൈല്‍ ഫോണിന് ഇതിനകം തന്നെ 25 ലക്ഷത്തിലധം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതിലൂടെ 75 കോടിയോളം രൂപ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കമ്പനിക്കെതിരെ കേന്ദ്ര ആദായനികുതി വകുപ്പ് രഹസ്യമായി അന്വേഷണം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+