'സോണിയയെയും രാഹുലിനെയും തുണിയഴിച്ച് നടത്തണം'
ദില്ലി: ബി ജെ പി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും മകന്‍ രാഹുല്‍ ഗാന്ധിയെയും തുണിയഴിച്ച് നടത്തിച്ച് നാടുകടത്തണമെന്ന് എം എല്‍ എ. രാജസ്ഥാനിലെ സംഗോഡ് നിന്നുള്ള ബി ജെ പി എം എല്‍ എയായ ഹിരാലാല്‍ റെഗാറാണ് ബാലിശമായ ഈ പ്രസ്താവന നടത്തിയത്. സംഭവം വിവാദമായതോടെ എം എല്‍ എ മാപ്പ് പറഞ്ഞു.
ഹിരാലാല്‍ റെഗറിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പരാതി കമ്മീഷന്‍ പരിശോധിച്ചുവരികയാണ്. എന്നാല്‍ താന്‍ ഒരാളുടെയും പേര് എടുത്തുപറഞ്ഞിട്ടില്ല എന്ന് ഹിരാലാല്‍ റെഗര്‍ പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചിരിക്കുകയാണ്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് പറയുന്നതായും എം എല്‍ എ പറഞ്ഞു.

രാജസ്ഥാനിലെ ടോംഗ് മണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് ഹിരാലാല്‍ റെഗാര്‍ വിവാദ പ്രസ്താവന നടത്തിയത്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉടുതുണി അഴിച്ചുവാങ്ങി ഇറ്റലിയിലേക്ക് തിരിച്ചയക്കണം എന്നായിരുന്നു ഇയാളുടെ വാക്കുകള്‍.
നരേന്ദ്രമോദിയെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍ പ്രദേശിനെ ഗുജറാത്താക്കാന്‍ ശ്രമിച്ചാല്‍ മോദിയെ വെട്ടിനുറുക്കും എന്നായിരുന്നു യു പിയിലെ സഫറന്‍പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇമ്രാന്‍ മദൂസിന്റെ ഭീഷണി. തിരഞ്ഞെടുപ്പ് അടുത്തു വരവേ നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത് പ്രധാന പാര്‍ട്ടികള്‍ക്കെല്ലാം തലവേദനയായിരിക്കുകയാണ്.












Click it and Unblock the Notifications