പശുവിനെ കൊല്ലുന്നയാളുടെ കാലും കൈയ്യും തല്ലിയൊടിക്കുമെന്ന് ബിജെപി എംഎല്‍എ
മുസാഫര്‍നഗര്‍: പശുവിനെ കൊല്ലുന്നയാളുടെ കാലും കൈയ്യും തല്ലിയൊടിക്കുമെന്ന് ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എ വിക്രം സാഹ്നി. ഖതൗലിയിലെ എംഎല്‍എ ആണ് വിക്രം. ഉത്തര്‍ പ്രദേശ് മന്ത്രി സുരേഷ് റാണയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. നേരത്തെ മുസാഫര്‍നഗര്‍ കലാപത്തില്‍ പ്രതിയായിരുന്നു വിക്രം സാഹ്നി.
പശുവിനെ കൊല്ലുന്നത് ആരായിരുന്നാലും അയാളുടെ കാലും കൈയ്യും തല്ലിയൊടിച്ച് വന്ദേമാതരം പറയിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നവരുടെ വേദന ഇവര്‍ അറിയുന്നില്ല. പശുവിനെ അമ്മയായി കാണാന്‍ കഴിയാത്ത ഇവരെ പാഠം പഠിപ്പിക്കുമെന്നും വിക്രം സാഹ്നി മുന്നറിയിപ്പു നല്‍കി.

ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാന്‍ നമ്മള്‍ തയ്യാറായിക്കഴിഞ്ഞു. യുവാക്കളുടെ പ്രത്യേക സംഘം ഇതിനായുണ്ടെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാനത്തെമ്പാടും മാംസ നിരോധനത്തിന്റെ ആദ്യ പടിയായി അറവുശാലകള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിക്ക് പിന്നാലെയാണ് എംഎല്‍എയുടെ പരാമര്‍ശവും. അനധികൃത അറവുശാലകളാണ് പൂട്ടുന്നതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ മത്സ്യവില്‍പന പോലും തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications