മരുമകനെ തടഞ്ഞു; പോലീസുകാരന് ബിജെപി എംഎല്‍എയുടെ മര്‍ദ്ദനം,കേസെടുത്തു
ഭോപ്പാല്‍: സറ്റേഷനില്‍ കയറി പോലീസുകാരനെ തല്ലിയ ബിജെപി എംഎല്‍എക്കെതിര കേസ് രജിസ്റ്റര്‍ചെയ്തു. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയായ ചമ്പാലാല്‍ ദേവ്ഡെക്കെതിരേയാണ് പൊസീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചമ്പലാല്‍ സ്റ്റേനിലെത്തി പൊലീസുകാരനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. വ്യാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.
സ്റ്റേഷനിലെ നിരോധിത മേഖലയില്‍ കടന്ന് വെള്ളം തട്ടിപ്പറിച്ച് കുടിച്ച എംഎല്‍എയുടെ മരുമകന്റെ ചെയ്തിയെ പോലീസ് കോണ്സറ്റബിള് സന്തോഷ് ഇവന്തി ചോദ്യം ചെയ്തതോടെ ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. വിവരം അറിഞ്ഞ് സ്റ്റേഷനിലെത്തിയ ചമ്പലാല്‍ സന്തോഷിനെ മര്ദ്ദിക്കുയുയായിരുന്നു. ചമ്പലാല്‍ സന്തോഷിന്റെ മുഖത്ത് രണ്ട് തവണ അടിക്കുന്നതിന്റേയും ഭീഷണിപ്പെടുത്തുന്നതിന്റേയും ദൃശ്യങ്ങള്‍ സിസിസിടിവിയില്‍ വ്യക്തമാണ്.

എംഎല്‍എക്ക് ഒപ്പമുണ്ടായിരുന്നവര്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, കയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സ്റ്റേഷന് ചാര്‍ജ് ഓഫീസര്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം ചെയ്തികള്‍ ചമ്പലാലില് നിന്ന് കേട്ടറവില്ലെന്ന് ബിജെപി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications