ബിജെപിക്ക് ഞെട്ടല്‍; കമല്‍നാഥിനെ പിന്തുണച്ച് എംഎല്‍എ!! ബിജെപിക്ക് മുന്നറിയിപ്പ്
ഭോപ്പാല്‍: തദ്ദേശ തിരഞ്ഞെടുപ്പും രാജ്യസഭ തിരഞ്ഞെടുപ്പും ആസന്നമായിരിക്കുന്ന മധ്യപ്രദേശില്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിടുന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍ തട്ടി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തോളം നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കഴിഞ്ഞ ദിവസം മാത്രം ഇന്റോറില്‍ നിന്നുള്ള മൂന്ന് മുതിര്‍ന്ന ബിജെപി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
നേതാക്കളുടെ ചുവടുമാറ്റത്തില്‍ പകച്ച് നില്ക്കുന്ന നേതൃത്വത്തെ വീണ്ടും ഞെട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന ബിജെപി എംഎല്‍എ. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ എംഎല്‍എ കമല്‍നാഥ് സര്‍ക്കാരിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

കോണ്‍ഗ്രസിന് കൈയ്യടിച്ച് നേതാക്കള്‍
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വീണ്ടും ബിജെപി നേതാക്കള്‍ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്. അതിനിടെയാണ് ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് കൂടുതല്‍ പേര് കോണ്‍ഗ്രസിന് കൈയ്യടിച്ച് രംഗത്തെത്തിയത്.

അവഗണിക്കുന്നു
മുതിര്‍ന്ന നേതാവും ഷാദോളിലെ ബിയോഹരിയില് നിന്നുള്ള എംഎല്‍എയുമായ ശരദ് കൗള്‍ ആണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. വീഡിയോയിലൂടെയായിരുന്നു കൗളിന്റെ വിമര്‍ശനം. സംസ്ഥാനത്തെ ആദിവാസികളേയും മറ്റ് പിന്നാക്ക വിഭാഗക്കാരേയും പാര്‍ട്ടി നേതൃത്വം അവഗണിക്കുകയാണെന്ന് ശരദ് കൗള്‍ കുറ്റപ്പെടുത്തി.

വലിയ ആശ്വാസം
അതേസമയം സംസ്ഥാനം ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നതെന്നും കൗള്‍ പറഞ്ഞു. സംവരണ വിഭാഗത്തെ എന്തുകൊണ്ടാണ് ആര്‍എസ്എസും ബിജെപിയും പുറത്ത് നിര്‍ത്തുന്നത്?. പിന്നോക്കക്കാരേയും ആദിവാസി വിഭാഗങ്ങളേയും നേതൃത്വം അകറ്റി നിര്‍ത്തുകയാണ്. ഇരു വിഭാഗങ്ങളില്‍ നിന്നുള്ള ഒരു നേതാവിനെ പോലും നേതൃത്വം ഉന്നത പദവികളില്‍ നിയമിച്ചിട്ടില്ല, കൗള്‍ കുറ്റപ്പെടുത്തി.

കനത്ത തിരിച്ചടി നേരിടും
ഇന്ന് വരെ ഈ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ സംസ്ഥാന പ്രസിഡന്റോ ദേശീയ പ്രസിഡന്റോ ആയിട്ടില്ല. പിന്നാക്ക വിഭാഗത്തെ നേതൃത്വം അവഗണിക്കുകയാണ്, കൗള്‍ കുറ്റപ്പെടുത്തി. ബിജെപി പിന്നാക്ക സമുദായത്തെ അവഗണിക്കുന്നത് തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് കൗള്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്കി.

കമല്‍നാഥിന് പുകഴ്ത്തല്‍
നേതാക്കള്‍ക്ക് കെട്ടിവെച്ച കാശ് പോലും ലഭിക്കാത്ത തരത്തിലേക്ക് മോശപ്പെട്ട അവസ്ഥലയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും കൗള്‍ മുന്നറിയിപ്പ് നല്കി.
അതേസമയം കമല്‍നാഥ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ കൗള്‍ വാനോളം പുകഴ്ത്തി. ഒബിസി വിഭാഗത്തിനും ആദിവാസി വിഭാഗത്തിനും സബ്സിഡി നിരക്കില്‍ വൈദ്യുതി അനുവദിച്ച സര്‍ക്കാര്‍ നടപടി പാവങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നതെന്നും കൗള്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ പിന്തുണച്ച്
നേരത്തേ തന്നെ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച എംഎല്എയണ് കൗള്‍. നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്ലില്‍ വോട്ടെടുപ്പ് നടക്കവെ കൗളും മറ്റൊരു എംഎല്‍എയായ നാരായണ ത്രിപാഠിയും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. മറ്റൊരു അവസരത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ചും കൗള്‍ രംഗത്തെത്തിയിരുന്നു.

വ്യാജ വീഡിയോ എന്ന്
അതേസമയം വീഡിയോ വ്യാജമാണെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. വീഡിയോയുടെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ടെന്നും ബിജെപി നേതാവും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായി രാംലാല്‍ റൗത്തല്‍ പറഞ്ഞു.

വെല്ലുവിളിച്ച് ബിജെപി
കൗളിന്റെ വീഡിയോ ആഘോഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വരുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ എസ് സി , എസ്ടി അംഗങ്ങളെ മത്സരിപ്പിക്കാന്‍ തയ്യാറാകണമെന്നും റൗത്തല്‍ പറഞ്ഞു. അതേസമയം ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി.

വിമര്‍ശിച്ച് കോണ്‍ഗ്രസ്
സത്യം ഉള്‍ക്കൊള്ളുന്നതിന് പകരം വീഡിയോ വ്യാജമാണെന്ന് സ്ഥാപിക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എയായ കൗളിനെ അപമാനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ബിജെപി വിടും
അതേസമയം സംസ്ഥാനത്തെ പ്രമുഖരായ ചില എംഎല്‍എമാര്‍ ഉടന്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന മന്ത്രി സജ്ജന്‍ സിങ്ങിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് കൗള്‍ ബിജെപിക്കെതിരെ സ്വരം കടുപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിക്കെതിരെ രംഗത്തെത്തിയ നേതാക്കളേയും ചില സ്വതന്ത്ര എംഎല്‍എമാരേയും സഹകരിപ്പിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ട്.

കോണ്‍ഗ്രസില്‍ ചേര്‍ന്നു
പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപി നേതൃത്വത്തോട് ഇടഞ്ഞ നാരായണ്‍ ത്രിപാഠിയേയും കൗളിനൊപ്പം കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമത്തില്‍ പ്രതിഷേധിച്ച് ഇന്റോറില്‍ നിന്നും പാര്‍ട്ടി വിട്ട മൂന്ന് നേതാക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications