കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശ വിരുദ്ധ നീക്കത്തിനാണ് ഉദ്ദേശമെങ്കില്‍ പി ചിദംബരത്തെ പോലെ അനുവഭിക്കാം,മമതയോട് ബിജെപി നേതാവ്

Google Oneindia Malayalam News

കൊല്‍ക്കത്ത; ദേശീയ പൗരത്വ ബില്ലിനെ എതിര്‍ത്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംഎല്‍എ. ബംഗ്ലാദേശില്‍ നിന്നുള്ള ജനങ്ങളെയാണ് വേണ്ടതെങ്കില്‍ അവിടത്തെ പ്രധാനമന്ത്രിയാകൂവെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് പറഞ്ഞു. പൗരത്വ ബില്ല് ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി നിലപാടെടുത്തിരുന്നു.

 mamata-banerjee4-

ബംഗാളികളെ ഉള്‍പ്പെടുത്തി രാഷ്ട്രീയം കളിക്കാനാണ് മമതയുടെ ലക്ഷ്യമെങ്കില്‍ മമതയ്ക്ക് ധൈര്യമുണ്ടെങ്കില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയാകൂ. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് തുരത്തുക തന്നെ ചെയ്യും, സുരേന്ദ്ര സിംഗ് പറഞ്ഞു. മമത ബാനര്‍ജി ഇന്ത്യക്കാരിയാണ് അതുകൊണ്ട് അവര്‍ക്ക് ഇന്ത്യയില്‍ തുടരാം. എന്നാല്‍ ദേശദ്രോഹ നയങ്ങളില്‍ ആകൃഷ്ടരായാല്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ പോലുള്ളവരുടെ അനുഭവം ഉണ്ടാകുമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍, പാകിസ്താന് മറുപടിയുമായി രാജ്നാഥ് സിംഗ്ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍, പാകിസ്താന് മറുപടിയുമായി രാജ്നാഥ് സിംഗ്

വ്യാഴാഴ്ച ദേശീയ പൗരത്വ ബില്ലിനെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി നടന്നിരുന്നു. പൗരത്വ ബില്ലിന്‍റെ പേരില്‍ ബംഗാളില്‍ ബിജെപി തീക്കളി കളിക്കരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്‍ആര്‍സിയുടെ പേരില്‍ ബംഗാളിലെ ഒരാള്‍ക്കെതിരേയെങ്കിലും നടപടി സ്വീകരിക്കാന്‍ ബിജെപി ധൈര്യം കാണിക്കൂവെന്ന് താന്‍ വെല്ലുവിളിക്കുകയാണ്. ജീവനുള്ളിടത്തോളം കാലം പാരത്വ ബില്ല് ബംഗാളില്‍ നടപ്പാക്കാന്‍ താന്‍ അനുവദിക്കില്ല. തന്‍റെ മരണശേഷവും തൃണമൂലിലെ യുവ രക്തങ്ങള്‍ മതത്തിന്‍റേ പേരിലുള്ള ഈ വിഭജനത്തിനെതിരെ പേരാടുമെന്നും മമത പറഞ്ഞു.

 മഹാരാഷ്ട്രയില്‍ തിരിച്ചുവരാന്‍ ഉറച്ച് കോണ്‍ഗ്രസ്.. സോണിയയുടെ ഒരുക്കങ്ങള്‍ ഇങ്ങനെ മഹാരാഷ്ട്രയില്‍ തിരിച്ചുവരാന്‍ ഉറച്ച് കോണ്‍ഗ്രസ്.. സോണിയയുടെ ഒരുക്കങ്ങള്‍ ഇങ്ങനെ

English summary
BJP MLA Surendra Singh against Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X