
കസ്റ്റഡിയിലെടുത്തവരെ തല്ലിച്ചതച്ച് യുപി പോലീസ്, വീഡിയോ പുറത്ത്; അക്രമികള്‍ക്ക് സമ്മാനമെന്ന് എംഎല്‍എ
ലഖ്നൗ: പ്രവാചക നിന്ദയെ തുടര്‍ന്നുണ്ടായ പ്രതിഷേധം നടത്തിയവരെ തല്ലിച്ചതച്ച് യുപി പോലീസ്. കഴിഞ്ഞ ദിവസമാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ വെച്ച് ക്രൂരമായ തല്ലുന്ന വീഡിയോയാണ് പുറത്തുവന്നത്. ബിജെപി എംഎല്‍എ തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കിട്ടിയത് തിരിച്ചുകൊടുക്കുകയാണെന്ന് എംഎല്‍എ ഇതിനൊപ്പം കുറിച്ചിട്ടുണ്ട്. അതേസമയം ഏത് പോലീസ് സ്റ്റേഷനില്‍ നിന്നാണ് ഈ ദൃശ്യങ്ങളെന്ന് വ്യക്തമല്ല. ഒന്‍പതോളം പേരെ ലാത്തി കൊണ്ട് കാല്‍മുട്ടിന് അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് പോലീസുകാര്‍ ചേര്‍ന്നാണ് കസ്റ്റഡി മര്‍ദനത്തിന് നേതൃത്വം നല്‍കിയത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ട്വിസ്റ്റ് ഉറപ്പ്; കോണ്‍ഗ്രസിനൊപ്പം ഇവരുണ്ടാവില്ല, പവാര്‍ ഇറങ്ങേണ്ടി വരും
വീഡിയോയില്‍ ഉള്ളവര്‍ തങ്ങളെ തല്ലരുതെന്ന് പോലീസുകാരോട് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും കേള്‍ക്കാതെയായിരുന്നു ഇവരുടെ മര്‍ദനം. കലാപകാരികള്‍ക്ക് സമ്മാനം തിരികെ കൊടുക്കുന്നു എന്ന ബിജെപി എംഎല്‍എയുടെ പരാമര്‍ശം ഇതിനോടകം വിവാദമായിരിക്കുകയാണ്. പോലീസ് ഭീകരതയാണെന്ന ്പ്രതിപക്ഷം ആരോപിച്ചു. മുന്‍ മാധ്യമപ്രവര്ത്തകന് കൂടിയായ ബിജെപിയുടെ എംഎല്‍എ ശലഭ് മണി ത്രിപാഠിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് കൂടിയായിരുന്നു ത്രിപാഠി. എന്നാല്‍ ഏത് സ്റ്റേഷനാണെന്നോ, എപ്പോള്‍ നടന്നതാണ് ഈ സംഭവമെന്നോ മാത്രം ത്രിപാഠി വെളിപ്പെടുത്തിയിട്ടില്ല.
രണ്ട് ദിവസം മുമ്പ് സഹാരണ്‍പൂരിലെ ഒരു പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ഈ സംഭവം നടന്നിട്ടുള്ളത്. ഇവിടെ നബി വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച നിസ്കാരത്തിന് ശേഷമായിരുന്നു അക്രമസംഭവങ്ങള്‍ ഉണ്ടായത്. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രൂക്ഷമായിട്ടാണ് വീഡിയോക്കെതിരെ പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ നിയമസംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് അഖിലേഷ് പറഞ്ഞു. ഇത്തരം പോലീസ് സ്റ്റേഷനുകള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉയരണം. കസ്റ്റഡി മരണങ്ങളില്‍ യുപി ഒന്നാം സ്ഥാനത്താണ്. ദളിതുകളെ പീഡിപ്പിക്കുന്നതിലും, മനുഷ്യാവകാശ ലംഘനത്തിലും ഒന്നാം സ്ഥാനത്താണ് യുപിയെന്നും അഖിലേഷ് പറഞ്ഞു.
അതേസമയം യുപിയില്‍ പോലീസ് അക്രമ സംഭവങ്ങളെ തുടര്‍ന്ന് മുന്നൂറില്‍ അധികം പേരെ വിവിധ ജില്ലകളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. സഹാരണ്‍പൂരിലും പ്രയാഗ്രാജിലും അറസ്റ്റിലായവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. പ്രയാഗ് രാജില്‍ 91 പേരും, സഹാരണ്‍പൂരില്‍ 71 പേരും, ഹത്രസില്‍ 51 പേരുമാണ് അറസ്റ്റിലായത്. അക്രമികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നാണ് യുപി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേസ് തെളിയും മുമ്പാണ് ഈ നടപടിയെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഷാജ് കിരണും എഡിജിപി അജിത് കുമാറും ഫോണില്‍ സംസാരിച്ചത് 19 തവണ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്