മുസ്ലീങ്ങളെ നവരാത്രി ഉത്സവത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ബിജെപി എംഎല്‍എ
ഇന്‍ഡോര്‍: വിവാദ പ്രസ്താവനകള്‍ നടത്തി മാധ്യമങ്ങളില്‍ ഇടം നേടുന്നത് പതിവാക്കിയ ബിജെപിയുടെ ഇന്‍ഡോര്‍ വനിതാ എംഎല്‍എ ഉഷ താക്കൂര്‍ വിവാദമുമായി വീണ്ടും രംഗത്തെത്തി. പതിവുപോലെ ഇത്തവണയും വര്‍ഗീയ ചുവയോടെ മുസ്ലീങ്ങള്‍ക്കെതിരെയാണ് ഉഷ താക്കൂറിന്റെ രംഗത്തെത്തിിയിരിക്കുന്നത്.
ബക്രീദ് പ്രമാണിച്ച് ആടുകളെ ബലി നല്‍കുന്നതിനെതിരെ ഉഷ രൂക്ഷമായ വിമര്‍ശിച്ചു. മൃഗങ്ങളെ ഇത്തരത്തില്‍ ബലി നല്‍കുന്നത് നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിരപരാധികളായ മൃഗങ്ങളെ കൊല്ലുന്നതിന് ആര്‍ക്കും അധികാരമില്ല. നിര്‍ബന്ധമാണെങ്കില്‍ ആടുകള്‍ക്ക് പകരം അവര്‍ സ്വന്തം മക്കളെ ബലി നല്‍കട്ടെയെന്നും എംഎല്‍എ പറഞ്ഞു. നവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുത്.

ഹിന്ദുക്കളുടെ മാത്രമായ ഇത്തരം ഉത്സവങ്ങളില്‍ മുസ്ലീം സാന്നിദ്ധ്യം ഇല്ലാതാക്കണമെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും താന്‍ ഇക്കാര്യത്തില്‍ പ്രതിഷേധിച്ചിരുന്നു. അന്ന് ചില മുസ്ലീം സമുദായ നേതാക്കള്‍ തന്റെ ആവശ്യത്തിന് പിന്തുണ നല്‍കുകയും ചെയ്തു. ആയതിനാല്‍ ഇത്തവണയെങ്കിലും മുസ്ലീം പ്രവേശനം നിരോധിക്കണെമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ലൗ ജിഹാദിന് വേണ്ടിയാണെന്നാണ് ഉഷ താക്കൂറിന്റെ കണ്ടെത്തല്‍. പരിപാടികള്‍ക്കിടയില്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രേമം നടിച്ച് വശത്താക്കുകയും പിന്നീട് വിവാഹം കഴിച്ച് മുസ്ലീം മതത്തില്‍ ചേര്‍ക്കുകയുമാണ് യുവാക്കളുടെ ലക്ഷ്യമെന്നും അവര്‍ തുറന്നടിച്ചിരുന്നു.












Click it and Unblock the Notifications