ബിജെപി എംഎല്‍എ വിജയ് കുമാര്‍ സിന്‍ഹ പുതിയ ബീഹാര്‍ സ്പീക്കര്‍
പാറ്റ്ന: ബിജെപി എംഎല്‍എ വിജയ് കുമാര്‍ സിന്‍ഹയെ പുതിയ ബീഹാര്‍ സ്പീക്കറായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന സപീക്കര്‍ തിരഞ്ഞെടുപ്പില്‍ 126 വോട്ടുകള്‍ നേടിയാണ് വിജയ്കുമാര്‍ സിന്‍ഹ ബീഹാര്‍ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. വിജയ് കുമാര്‍ സിന്‍ഹക്കെതിരെ മത്സരിച്ച ആര്‍ജെഡി എംഎല്‍എക്ക് 114 വോട്ടുകള്‍ നേടാനെ സാധിച്ചുള്ളു.
പ്രതിപക്ഷം ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് സപീക്കര്‍ തിരഞ്ഞെടുപ്പ് ആദ്യം തടസപ്പെട്ടിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയുടെ തളത്തിലേക്ക് പ്രവേശിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം, എന്നാല്‍ പ്രതിഷേധം തള്ളിക്കളഞ്ഞ പ്രൊടേം സ്പീക്കര്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയായിരുന്നു.
പ്രതിപക്ഷം പിന്നീട് രഹസ്യ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രൊടെം സ്പീക്കറായ ജിതിന് റാം മാഞ്ജി പരസ്യ വോട്ടെടുപ്പുമായി മുന്നോട്ട് പോയി.
പിന്നീട് സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട വിജയ്കുമാര്‍ സിന്‍ഹയെ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപ മുഖ്യമന്ത്രി താര് കുഷോര്‍, പ്രതിപക്ഷം നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് എന്നിവര്‍ ചേര്‍ന്ന് സ്പീക്കറിന്റെ കസേരയിലേക്ക് ആനയിച്ചു.