കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഇനി വെളുത്ത കശ്മീരി പെൺകുട്ടികളെ വിവാഹം കഴിക്കാം", വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ!

Google Oneindia Malayalam News

മുസാഫർനഗർ: ജമ്മു കശ്മീരിലെ പ്രത്യേക നിയമം എൻഡിഎ സർക്കാർ എടുത്തു കളഞ്ഞതോടെ കശ്മീരിൽ സ്ഥലങ്ങൾ വാങ്ങാനും അവിടെയുള്ള സ്ത്രീകളെ വിവാഹം കഴിക്കാനും കഴിയും എന്നത് ഒരു വസ്തുത തന്നെയാണ്. എന്നാൽ ബിജെപി പ്രവർത്തകർക്കെതിരെ രാഷ്ട്രീയ എതിരാളികളും ആയുധമാക്കുന്നത് ഇതേ കാര്യം തന്നെയാണ്. " ഇനി കശ്മീരിലെ സുന്ദരികളായ സ്ത്രീകളഎ വിവാഹം കഴിക്കാം" എന്ന് ബിജെപി പ്രവർത്തകർ പറയുന്ന തരത്തിൽ ട്രോളുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു.

<strong>സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം.... അനുശോചനമറിയിച്ച് മുൻ യുപി മുഖ്യമന്ത്രിമാർ</strong>സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം.... അനുശോചനമറിയിച്ച് മുൻ യുപി മുഖ്യമന്ത്രിമാർ

എന്നാൽ ഇതൊന്നും ട്രോളല്ല, സത്യമാണാ എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രവർത്തകരല്ല, ബിജെപി നേതാക്കൾ തന്നെയാണ് ഇത്തരത്തിൽ ചിന്തിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. മുസാഫർ നഗറിലെ ഖട്ടൗലി മണ്ഡലത്തിലെ ബിജെപി എംഎൽഎ വിക്രം സിങ് സെയിനിയുടെ പ്രസംഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

കശ്മീരി പെണ്‍കുട്ടികളെ വിവാഹം കഴിക്കാം

കശ്മീരി പെണ്‍കുട്ടികളെ വിവാഹം കഴിക്കാം


ഇനി ആർക്കും കശ്മീരി പെൺകുട്ടികളെ വിവാഹം കഴിക്കാമല്ലോ എന്ന മുസാഫർ നഗറിലെ ഖട്ടൗലി മണ്ഡലത്തിലെ ബിജെപി എംഎൽഎ വിക്രം സിങ് സെയിനിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. പാര്‍ട്ടി അണികള്‍ ഏറെ സന്തോഷത്തിലാണ്, പ്രത്യേകിച്ചും വിവാഹതിരാകാത്ത യുവാക്കള്‍. ബിജെപിയുടെ പാര്‍ട്ടി അണികള്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ സന്തോഷിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം മഴുവൻ ആഘോഷിക്കുന്നു

രാജ്യം മഴുവൻ ആഘോഷിക്കുന്നു

ഒരു കശ്മീരി പെണ്‍കുട്ടി ഉത്തര്‍പ്രദേശുകാരനായ ഒരാളെ വിവാഹം ചെയ്തിരുന്നെങ്കില്‍ അവളുടെ പൗരത്വം നഷ്ടമാകുമായിരുന്നു. ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വങ്ങളാണ് ഉണ്ടായിരുന്നത്. ഇനി പാര്‍ട്ടിയിലെ മുസ്ലിം അണികള്‍ക്ക് അവിടെ നിന്ന് വിവാഹം ചെയ്യാം, ഇവിടെയുള്ള മുസ്ലീങ്ങളും ഇത് തീർച്ചയായും ആഘോഷിക്കണം. കശ്മീരിൽ നിന്നുള്ള സുന്ദരികളായ പെൺകുട്ടികളെ നിങ്ങൾക്കും വിവാഹം കഴിക്കാം. രാജ്യം മുഴുവ‍ൻ ആഘോഷിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം പറ‍ഞ്ഞു.

പറഞ്ഞതിൽ തെറ്റില്ല

പറഞ്ഞതിൽ തെറ്റില്ല

നേരത്തെ കശ്മീരിൽ അതിക്രൂരമാ പീഡനങ്ങൾ സ്ത്രീകൾക്കെതിരെ നടന്നിരുന്നുവെന്നും ബിജെപി എംഎൽഎ പറഞ്ഞു. വെളുത്ത പെൺകുട്ടിയെ വിവാഹം ചെയ്യാം എന്ന പരാമർശമാണ് ഏറെ വിവാദമായിരിക്കുന്നത്. വിവാദത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞപ്പോൾ കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാകുമെന്നും താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നുമാണ് വിക്രം സിംഗ് സെയ്നി പറഞ്ഞതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധവുമായി പ്രതിപക്ഷം

പ്രതിഷേധവുമായി പ്രതിപക്ഷം


കഴിഞ്ഞ ദിവസമാണ് 370 റദ്ദാക്കികൊണ്ടുള്ള ബിൽ ലോക്സബയിൽ പാസാക്കിയത്. 72നെതിരെ 351 വോട്ടുൾക്കാണ് പ്രമേയം പാസാക്കിയത്. നിരവധി പ്രതിഷേധങ്ങളും ഇതിനെതിരെ ഉടലെടുത്തിരുന്നു. പ്രതിപക്ഷം ഒന്നടങ്കം ഇതിനെതിരെ പ്രതിഷേധിച്ചു. തങ്ങള്‍ പോരാടുമെന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സാമാധാനപരമായി പോരാടും

സാമാധാനപരമായി പോരാടും

എന്നാണോ വാതിലുകള്‍ തുറന്ന് കിട്ടുക. അപ്പോള്‍ ഞങ്ങളുടെ ജനങ്ങള്‍ പുറത്തിറങ്ങും. പോരാടും... കോടതിയില്‍ പോകും. ഞങ്ങള്‍ തോക്കേന്തി നടക്കുന്നവരല്ല. ഞങ്ങള്‍ ഗ്രനേഡ് കൊണ്ട് നടക്കുന്നവരല്ല. കല്ലെറിയുന്നവരല്ല. സാമാധാനപരമായി തന്നെ ഈ പ്രശ്നത്തെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫറൂഖ് അബ്ദുള്ള വീട്ടു തടങ്കലിലാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അതിനെ എതിർത്ത് അമിത് ഷാ രംഗത്ത് വരികയും ചെയ്തിരുന്നു.

അമിത് ഷാ കള്ളം പറയുന്നു

അമിത് ഷാ കള്ളം പറയുന്നു

തുടർന്ന് താന്‍ സ്വതന്ത്രനാണെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയെ അദ്ദേഹം തള്ളി കളയുകയായിരുന്നു. ഞാന്‍ സ്വതന്ത്രനാണെന്നും എന്റെ ഇഷ്ടത്തിനനുസരിച്ചാണ് വീട്ടിനകത്ത് കഴിയുന്നതെന്നുമാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി പറഞ്ഞത്. എങ്ങനെയാണ് ഇങ്ങനെ നുണ പറയാന്‍ കഴിയുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. എന്റെ വീടിന് പുറത്ത് ഡിഎസ്പി പുറത്ത് നില്‍ക്കുകയും ഒരാളെയും അകത്തേക്കോ പുറത്തേക്കോ വിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
BJP MLA Vikram Singh Saini's controversial satatement about Kshmiri women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X