നിയമസഭയിലിരുന്ന് പോൺ വീഡിയോ കാണുന്ന ബിജെപി എംഎൽഎ; ദൃശ്യങ്ങൾ പുറത്ത്
നിയമസഭയിലിരുന്ന് പോൺ വീഡിയോ കാണുന്ന ബി ജെ പി എം എൽ എയുടെ ദൃശ്യങ്ങൾ പുറത്തായി. ത്രിപുര ബാഗ്സ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ ജാദവ് ലാൽ നാഥ് ആണ് സഭാ സമ്മേളനത്തിനിടെ പോൺ വീഡിയോ കണ്ടത്. ഇതിന്റെ ദൃശ്യഘങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംസ്ഥാന ബജറ്റിനെ കുറിച്ച് സഭയിൽ ചർച്ച നടക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രവൃത്തി. എം എൽ എയുടെ പുറകിലിരിക്കുന്ന ആരോ ആണ് വീഡിയോ എടുത്തിരിക്കുന്നത്. നിരവധി വീഡിയോകൾ സ്ക്രോൾ ചെയ്ത് നോക്കി പോൺ വീഡിയോ കാണുകയാണ് എംഎൽഎ. സംഭവത്തിൽ എംഎൽഎയിൽ നിന്ന് ബി ജെ പി വിശദീകരണം തേടി. എന്നാൽ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ എംഎൽഎ തയ്യാറായിട്ടില്ല. സഭ കഴിഞ്ഞപ്പോൾ തന്നെ എം എൽ എ നിയമസഭയിൽ നിന്ന് പോയെന്നാണ് റിപ്പോർട്ട്.

അതേസമയം ഇതാദ്യമായല്ല ഇത്തരത്തിൽ ബി ജെ പി എം എൽ എമാർ സഭയിലിരുന്ന് പോൺ വീഡിയോ ദൃശ്യങ്ങൾ കാണുന്നത്. 2012 ൽ കർണാടകയിലെ രണ്ട് ബി ജെ പി എം എൽ എമാർ ഇത്തരത്തിൽ സഭയിൽ ഇരുന്ന് പോൺ വീഡിയോ കണ്ടിരുന്നു. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന ലക്ഷ്മൺ സവാദി, ശിശു-വനിതാ വികസന ക്ഷേമ വകുപ്പ് മന്ത്രി സി സി പാട്ടീൽ എന്നിവരായിരുന്നു വീഡീയോ കണ്ടത്. എന്നാൽ അന്ന് സംഭവം വിവാദമായപ്പോൾ റേവ് പാർട്ടി ഉൾപ്പെടെയുള്ള കാര്യങ്ങള കുറിച്ച് പഠിക്കാനായിരുന്നു താൻ വീഡിയോ കണ്ടതെന്നായികുന്നു നേതാക്കൾ നൽകിയ വിമർശനം.












Click it and Unblock the Notifications