മുസ്ലിങ്ങള്‍ക്ക് 50 ഭാര്യമാരും 1050 കുട്ടികളും ഉണ്ട്; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ
ബലിയ: മുസ്ലിം സമുദായത്തിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. 'മുസ്ലിം മതവിശ്വാസികൾക്കിടയിൽ, ആളുകൾക്ക് 50 ഭാര്യമാരും 1050 മക്കളുമുണ്ട്. ഇത് ആചാരമല്ല, മറിച്ച് മൃഗങ്ങളുടെ പ്രവർത്തിയാണ്. സമൂഹത്തിൽ രണ്ട് മുതൽ നാല് മക്കൾ വരെ മാത്രമാണ് സ്വാഭാവികം' എന്നാണ് വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ സുരേന്ദ്ര സിങ് പറഞ്ഞത്.
നേരത്തേയും സുരേന്ദ്ര സിങിന്‍റെ പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇന്ത്യയിലെ ഹിന്ദുത്വം പരിപാലിക്കപ്പെടാന്‍ ഹിന്ദു കുടുംബങ്ങള്‍ അഞ്ചു കുട്ടികളെയെങ്കിലും ജനിപ്പിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ വര്‍ഷം എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്ര സിങ് പറഞ്ഞത് വിവാദമായിരുന്നു. ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം രാജ്യത്തുണ്ട്. എല്ലാ ദമ്പതികള്‍ക്കും ഏറ്റവും കുറഞ്ഞത് അഞ്ച് കുട്ടികള്‍ വീതമെങ്കിലും വേണമെന്നത് എല്ലാ ആത്മീയ ഗുരുക്കന്‍മാരും പറയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരെ രാക്ഷന്‍മാരെന്നും മാധ്യമപ്രവര്‍ത്തകരെ ദല്ലാള്‍മാരെന്നും വിളിച്ചും ഇദ്ദേഹം വിവാദങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ രോഗികളുമായി വിലപേശി ഇപ്പോള്‍ രാക്ഷസന്മാരായി മാറിയിട്ടുണ്ട്.
അവര്‍ക്കു നല്ലതു തോന്നാന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കാം എന്നായിരുന്നു ഡോക്ടര്‍മാരെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമാര്‍ശം. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ദല്ലാള്‍മാരായി മാറിക്കഴിഞ്ഞു. അവര്‍ നല്ല വാര്‍ത്തകള്‍ നല്‍കാറില്ല. അവര്‍ എന്തു സന്ദേശമാണ് സമൂഹത്തിനു നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ദൈവത്തിനു മാത്രമേ അറിയുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരെ കുറിച്ചുള്ള പരാമര്‍ശം.
#WATCH Surendra Singh, BJP MLA from Ballia: In Muslim religion, you know that people keep 50 wives and give birth to 1050 children. This is not a tradition but an animalistic tendency. (14.07.2019) pic.twitter.com/i3AJa9ZSxw
— ANI UP (@ANINewsUP) July 15, 2019












Click it and Unblock the Notifications