കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ട്വിസ്റ്റ്!! ബിജെപി എംഎല്‍എമാര്‍ എന്‍സിപിയിലേക്കെന്ന്, സോണിയ-പവാര്‍ കൂടിക്കാഴ്ചയ്ക്ക് മുന്‍പ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള മാരത്തണ്‍ ചര്‍ച്ചകളിലാണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും. ശിവസേനയുമായി പൊതുമിനിമം പരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അന്തിമ കരട് തയ്യാറാക്കിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസോ എന്‍സിപിയോ ഇതുവരെ തയ്യാറായിട്ടില്ല.

തിങ്കളാഴ്ച സഖ്യത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ വീണ്ടും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ വെച്ചാണ് കൂടിക്കാഴ്ച. അതിനിടെ ബിജെപി എംഎല്‍എമാര്‍ എന്‍സിപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. വിശദാംശങ്ങളിലേക്ക്

'മുഖ്യമന്ത്രിയില്‍' ഉറച്ച് സേന

'മുഖ്യമന്ത്രിയില്‍' ഉറച്ച് സേന

ശിവസേന മുഖ്യമന്ത്രിയെന്ന് ബാല്‍ താക്കറെയ്ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് മഹാരാഷ്ട്രയില്‍ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. ശിവസേനയെ മെരുക്കാന്‍ ബാല്‍ താക്കറുടെ സ്മൃതി മണ്ഡലത്തില്‍ ദേവേന്ദ്ര ഫഡ്നാവിസും ബിജെപി സംഘവും കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയെങ്കിലും മുഖ്യമന്ത്രിയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവസാന നിമിഷവും ഉദ്ദവ് തറപ്പിച്ച് പറഞ്ഞിരുന്നു.

ബിജെപിയിലേക്കില്ല

ബിജെപിയിലേക്കില്ല

എന്ത് സംഭവിച്ചാലും ഇനി ബിജെപിയുമായി സഖ്യമില്ലെന്നാണ് ശിവസേനയുടെ നിലപാട്. ഡിസംബറോട് കൂടി ശിവസേന മുഖ്യമന്ത്രി മഹാരാഷ്ട്രയില്‍ ഭരണത്തിലേറുമെന്നും ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. എന്ത് വിലകൊടുത്തും സര്‍ക്കാര്‍ രൂപീകരിക്കണമെന്ന വാശിയിലാണ് സേന.

മലക്കം മറിച്ചില്‍

മലക്കം മറിച്ചില്‍

അതിനായി കോണ്‍ഗ്രസുമായും എന്‍സിപിയുമായും ഏത് തരം വിട്ട് വീഴ്ചയ്ക്കും തയ്യാറായികൊണ്ടാണ് ശിവസേനയുടെ മുന്നോട്ടുളള നീക്കങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസിന്‍റേയും എന്‍സിപിയുടേയും ഇടയ്ക്കിടെയുള്ള മലക്കം മറിച്ചിലാണ് ശിവസേനയെ വെട്ടിലാക്കിയിരിക്കുന്നത്.

പിന്‍മാറി എന്‍സിപിയും കോണ്‍ഗ്രസും

പിന്‍മാറി എന്‍സിപിയും കോണ്‍ഗ്രസും

കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും തമ്മില്‍ നാല്‍പത് ഇന പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയിരുന്നു. ഇതോടെ മൂന്ന് പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാര്‍ രൂപീകരണത്തില്‍ അവകാശവാദം ഉന്നയിച്ച് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പ്രതിസന്ധിയില്‍

പ്രതിസന്ധിയില്‍

എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസും എന്‍സിപിയും നിലപാട് മാറ്റി. സോണിയയും പവാറും തമ്മില്‍ ഒരിക്കല്‍ കൂടി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രം മതി അന്തിമ തിരുമാനമെന്നാണ് ഇരുപാര്‍ട്ടികളും വ്യക്തമാക്കിയത്. ഈ ഒഴിഞ്ഞ് മാറാലാണ് ശിവസേനയെ പ്രതിസന്ധിയിലാക്കുന്നത്.

എന്‍സിപി യോഗം

എന്‍സിപി യോഗം

ഞായറാഴ്ച ശരദ് പവാര്‍ മുതിര്‍ന്ന എന്‍സിപി നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, സുപ്രിയ സൂലേ, അജിത് പവാര്‍, ധനഞ്ജയ് മുണ്ടേ എന്നവരാണ് പൂനെയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. പക്ഷേ യോഗത്തിലും അന്തിമ തിരുമാനം കൈകൊണ്ടിട്ടില്ല.

കൂടിക്കാഴ്ചയ്ക്ക് ശേഷം

കൂടിക്കാഴ്ചയ്ക്ക് ശേഷം

തിങ്കളാഴ്ച സോണിയ ഗാന്ധിയും ശരദ് പവാറും നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ അന്തിമ തിരുമാനത്തിലെത്താന്‍ സാധിക്കൂവെന്ന് ജയന്ത് പാട്ടീല്‍ പ്രതികരിച്ചു. അതേസമയം ശിവസേനയുമായി സഖ്യത്തിലെത്തുന്നതില്‍ തെറ്റില്ലെന്ന സൂചനയാണ് ജയന്ത് നല്‍കിയത്.

എന്‍സിപിയിലേക്ക്?

എന്‍സിപിയിലേക്ക്?

അതിനിടെ ബിജെപി എംഎല്‍എമാര്‍ എന്‍സിപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജയന്ത് അവകാശപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍സിപി വിട്ട് ബിജെപിയില്‍ എത്തിയ എംഎല്‍എമാരാണ് മടങ്ങി വരവിനായി നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുള്ളത്.

ഉപാധികളോടെ

ഉപാധികളോടെ

അതേസമയം ഇവരെ പാര്‍ട്ടിയിലേക്ക് എടുക്കണമോയെന്ന കാര്യത്തില്‍ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ജയന്ത് പറഞ്ഞു. ഇവരെ പാര്‍ട്ടിയില്‍ എടുക്കുന്നതിന് ചില ഉപാധികള്‍ മുന്നോട്ട് വെയ്ക്കുമെന്നും ജയന്ത് വ്യക്തമാക്കി.

ശിവസേനയ്ക്ക് ആശങ്ക

ശിവസേനയ്ക്ക് ആശങ്ക

ശിവസേനയെ പുറത്ത് നിര്‍ത്തി കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമോയെന്ന ആശങ്ക ശിവസേനയില്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് ബിജെപി എംഎല്‍എമാര്‍ കൂട്ടത്തോടെ എന്‍സിപിയിലേക്ക് ചേക്കേറിയേക്കുമെന്നുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്

ശരദ് പവാറിന്‍റെ പ്രതികരണം

ശരദ് പവാറിന്‍റെ പ്രതികരണം

ശിവസേനയ്ക്ക് 56 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് 44 ഉംഎന്‍സിപിക്ക് 54 ഉണ്ട്. കേവല ഭൂരിപക്ഷം നേടാന്‍ 145 സീറ്റുകളാണ് വേണ്ടത്. അതിനിടെ ശിവസേനയ്ക്കെതിരെ വീണ്ടും ശരദ് പവാര്‍ രംഗത്തെത്തി. മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും അവരുടെ വഴി തിരഞ്ഞെടുക്കണമെന്നായിരുന്നു പവാറിന്‍റെ പ്രതികരണം.

ശിവസേനയും ബിജെപിയും

ശിവസേനയും ബിജെപിയും

മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയുമായിരുന്നു സഖ്യം. അതുകൊണ്ട് അവരുടെ വഴി അവര്‍ തിരഞ്ഞെടുക്കണം. എന്‍സിപിക്ക് കോണ്‍ഗ്രസുമായാണ് സഖ്യം ഉണ്ടായിരുന്നതെന്നുമാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് പവാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

English summary
BJP MLAs are in touch with the NCP says jayanth patil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X