കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക പ്രതിസന്ധി; പ്രതിഷേധവുമായി ബിജെപി എംഎൽഎമാർ, അന്തിയുറക്കം നിയമസഭയിൽ തന്നെ...

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാരുടെ അന്തിയുറക്കം നിയമസഭയിൽ. ഗവർണറുടെ വാക്ക് തള്ളി വ്യാഴാഴ്ച നിയമസഭ സമ്മേളനം നിർത്തിവെച്ചതിലുള്ള പ്രതിഷേധത്തിലാണ് കർണാടകയിലെ ബിജെപി എം എൽഎമാർ. എല്ലാ ബിജെപി എംഎൽഎമാരും നിയമസഭ വിട്ട് പോകരുതെന്നും രാത്രി ധർണ്ണ നടത്തണമെന്നും ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പ്രഖ്യാപിക്കുകയായരുന്നു.

<strong>ബംഗാളില്‍ സിനിമാ ടിവി താരങ്ങള്‍ ബിജെപിയിലേക്ക്.... 12 പേരെ പാര്‍ട്ടിയിലെത്തിച്ച് മുകുള്‍ റോയ്</strong>ബംഗാളില്‍ സിനിമാ ടിവി താരങ്ങള്‍ ബിജെപിയിലേക്ക്.... 12 പേരെ പാര്‍ട്ടിയിലെത്തിച്ച് മുകുള്‍ റോയ്

യുവതി എംഎൽഎമാർ രാത്രി 9 മണിക്ക് വീടുകളിലേക്ക് മടങ്ങി ബാക്കി എല്ലാവരും പായയും തലയിണയും കഴിക്കാനുള്ള ഭക്ഷണവുമായി നിയമസഭയിൽ തന്നെ അന്തിയുറങ്ങി. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച തന്നെ നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഗവര്‍ണര്‍ വാജുഭായി വാല സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഭരണപക്ഷം ആവശ്യം തള്ളുകയായിരുന്നു.

 BS Yeddyurappa

നിയമസഭയില്‍ സ്പീക്കര്‍ക്കാണ് അധികാരമെന്നായിരുന്നു കോൺഗ്രസിന്റെ വാദം. സഭയിൽ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ്​ മുഖ്യമന്ത്രി വ്യാഴാഴ്ച​ രാവിലെ അവതരിപ്പിച്ചത്​. ഉച്ചവരെ പ്രമേയത്തിൽ ചർച്ച നടന്നെങ്കിലും ബഹളം മൂലം മൂന്ന്​ മണി വരെ സഭ നിറുത്തിവെക്കുകയായിരുന്നു. തുടർന്ന്​ പുനരാരംഭിച്ചെങ്കിലും ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന്​ വീണ്ടും സതംഭിച്ചിരുന്നു​.

അതേസമയം ർണാടക നിയമസഭയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30നു വിശ്വാസവോട്ടു നടത്തണമെന്നു ഗവർണർ വ്യക്തമനാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് ഗവർണർ ഇത് സംബന്ധിച്ച് കത്ത് നൽകി. അതേസമയം എംഎൽഎമാർക്ക് വിപ്പ് നൽകുന്ന സംബന്ധിച്ച കോടതി ഉത്തരവിൽ വ്യക്തത തേടി കോൺഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

English summary
BJP MLAs are on an over night 'dharna' demanding that the Speaker replies to the Governor's letter and holds a floor test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X