കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ നാല് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്? വെളിപ്പെടുത്തി മുഖ്യമന്ത്രി കമല്‍നാഥ്!

  • By
Google Oneindia Malayalam News

കര്‍ണാടകയില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ അധികാരം പിടിച്ചെടുക്കാനുള്ള അവസാനഘട്ട ശ്രമത്തിലും പരാജയപ്പെട്ടിരിക്കുകയാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ കര്‍ണാടകത്തില്‍ അധികാരം പിടിച്ചില്ലേങ്കില്‍ സാഹചര്യം അനുകൂലമായിക്കില്ലെന്ന ചിന്തയാണ് രണ്ടാം ഓപ്പറേഷന്‍ താമര പുറത്തെടുക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. സമാന സാഹചര്യമാണ് മധ്യപ്രദേശിലും ബിജെപി നേരിടുന്നത്. 15 വര്‍ഷം ഭരിച്ച ഹിന്ദി ഹൃദയ ഭൂമി കൈവിട്ടത് ചില്ലറയൊന്നുമല്ല ബിജെപിയെ അസ്വസ്ഥതപെടുത്തുന്നത്.

അതുകൊണ്ട് തന്നെ മധ്യപ്രദേശിലും അധികാരം പിടിക്കാനുള്ള കുറുക്കുവഴികള്‍ ബിജെപി തേടുന്നുണ്ടെന്നാണ് വിവരം. പണവും പദവിയും വാഗ്ദാനം ചെയ്ത് അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ഇവിടേയും ശ്രമിക്കുന്നത്. എന്നാല്‍ ബിജെപിക്ക് മറുപണിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. അഞ്ച് എംഎല്‍എമാരെ ചൂണ്ടാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ ബിജെപിയുടെ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതായി വെളിപ്പെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി കമല്‍നാഥ്.

 കോണ്‍ഗ്രസില്‍ അധികാരത്തില്‍

കോണ്‍ഗ്രസില്‍ അധികാരത്തില്‍

15 വര്‍ഷം ബിജെപി ഭരിച്ച ഹിന്ദി ഹൃദയഭൂമിയിലെ ഭരണം അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസിന്‍റെ കൈകളില്‍ എത്തിയത്. തിരഞ്ഞെടുപ്പിന് മുന്‍പ് വന്ന എല്ലാ സര്‍വ്വേകളിലും ബിജെപിക്ക് വ്യക്തമായ ആധിപത്യമായിരുന്നു കല്‍പ്പിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപിയെ പിന്തള്ളി 114 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ ഏറി.

 അവസാനിപ്പിച്ചു

അവസാനിപ്പിച്ചു

എന്നാല്‍ ഹിന്ദി ഹൃദയ ഭൂമി കൈവിട്ടത് ചില്ലറയൊന്നുമല്ല ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നത്. ഇതോടെ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനുള്ള ചില ശ്രമങ്ങള്‍ മധ്യപ്രദേശില്‍ ബിജെപി തുടങ്ങി. എന്നാല്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ആ നീക്കം അവസാനിപ്പിച്ചു.

 ഡബിള്‍ ഷോക്ക്

ഡബിള്‍ ഷോക്ക്

എന്നാലിപ്പോള്‍ ബിജെപിക്ക് ഡബിള്‍ ഷോക്ക് നല്‍കുന്ന വെളിപ്പെടുത്തലാണ് മുഖ്യമന്ത്രി കമല്‍നാഥ് നടത്തിയിരിക്കുന്നത്. നാല് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് കമല്‍നാഥ് വെളിപ്പെടുത്തല്‍.

 സര്‍ക്കാര്‍ രൂപീകരിക്കാനായില്ല

സര്‍ക്കാര്‍ രൂപീകരിക്കാനായില്ല

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മധ്യപ്രദേശില്‍ നടന്നത്. 230 അംഗ നിയമസഭില്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് ലഭിച്ചത് 109 സീറ്റുകളായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

 ബിജെപിയുടെ പദ്ധതി

ബിജെപിയുടെ പദ്ധതി

ഇതോടെ എസ്പിയുടെ ഒരു അംഗവും, ബിഎസ്പിയുടെ രണ്ട് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരേയും കൂടെ കൂട്ടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്.
എന്നാല്‍ വെറും അഞ്ച് എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ഇതിനിടയില്‍ ചില ശ്രമങ്ങള്‍ തുടങ്ങി.

 മറുപണിയുമായി കോണ്‍ഗ്രസ്

മറുപണിയുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് എംഎല്‍എമാരെ ചൂണ്ടി ബിജെപിയില്‍ എത്തിച്ച് അധികാരത്തില്‍ ഏറാനായിരുന്നു ബിജെപിയുടെ പദ്ധതി.എന്നാല്‍ ബിജെപിയുടെ നീക്കങ്ങള്‍ വേണ്ട വിധത്തില്‍ വിജയിച്ചില്ല. ഇതിനിടെ കോണ്‍ഗ്രസ് മറുപണി തുടങ്ങി.

 ബിജെപിയുടെ നാല് എംഎല്‍എമാര്‍

ബിജെപിയുടെ നാല് എംഎല്‍എമാര്‍

ബിജെപിയില്‍ അസ്വസ്ഥരായ എംഎല്‍എമാരെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.അതിപ്പോള്‍ ഏറെ കുറെ വിജയം കണ്ടെന്ന സൂചനയാണ് മുഖ്യമന്ത്രി കമല്‍നാഥ് വെളിപ്പെടുത്തിയിരിക്കുന്നത്.

 കോണ്‍ഗ്രസില്‍ ചേരാന്‍

കോണ്‍ഗ്രസില്‍ ചേരാന്‍

ബിജെപിയില്‍ അതൃപ്തരായ നാല് എംഎല്‍എമാര്‍ ഉടന്‍ കോണ്‍ഗ്രസ് കാമ്പില്‍ എത്തുമെന്നാണ് കമല്‍നാഥ് വെളിപ്പെടുത്തിയത്. എംഎല്‍എമാര്‍ കമല്‍നാഥുമായി നിരന്തരം ബന്ധപ്പടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 ബന്ധപ്പെട്ടത് നാല് പേര്‍

ബന്ധപ്പെട്ടത് നാല് പേര്‍

നാല് പേര്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ബിജെപിയിലുഉള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോണ്‍ഗ്രസില്‍ ചേരാന്‍ താത്പര്യമുണ്ടെന്നുമാണ് നാല് പേരും അറിയിച്ചതെന്നും കമല്‍നാഥ് പറഞ്ഞു.

 അഞ്ച് പേരെ സമീപിച്ചു

അഞ്ച് പേരെ സമീപിച്ചു

അതേസമയം ബിജെപി ഇപ്പോഴും കോണ്‍ഗ്രസ് എംഎല്‍മാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും കമല്‍നാഥ് ആരോപിച്ചു. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സമീപിച്ചിരുന്നു. അവര്‍ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും കമല്‍നാഥ് വ്യക്തമാക്കി.

English summary
BJP MLAs are in touch with me, they say they find no future in the party: Kamal Nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X