കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവാവിനെ വിവാഹം ചെയ്തതിന് ഭീഷണി, ബിജെപി എംഎല്‍എയുടെ മകള്‍ക്കും ഭര്‍ത്താവിനും സംരക്ഷണം

Google Oneindia Malayalam News

ദില്ലി: ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന് തന്റെ പിതാവായ ബിജെപി എംഎല്‍എ തങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് മകള്‍. പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച്് ഇവര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബറേലി ബിജെപി എംഎല്‍എ രാജേഷ് മിശ്രയാണ് വിവാദത്തിലായിരിക്കുന്നത്. ഇയാളുടെ മകള്‍ സാക്ഷിയും ഭര്‍ത്താവ് അജിതേഷുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം തന്നെ അജ്ഞാതരായ കുറച്ചുപേര്‍ ചേര്‍ന്ന് കോടതി വളപ്പില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചെന്ന് അജിതേഷ് പറഞ്ഞു.

1

അതേസമയം ജാതി മാറി വിവാഹം കഴിച്ചതിന് മകള്‍ എംഎല്‍എക്കെതിരെ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ.് കഴിഞ്ഞ ഒരാഴ്ച്ചയായി ഈ വിഷയം കത്തികൊണ്ടിരിക്കുകയാണ്. ഇവര്‍ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്. വിവാഹ ശേഷം സ്വതന്ത്രമായി ജീവിക്കാന്‍ തന്റെ പിതാവ് സമ്മതിക്കുന്നില്ലെന്നാണ് യുവതിയുടെ മൊഴി. ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി കേസില്‍ ഇടപെടുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ഇവരെ കോടതി വളപ്പില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ പിന്നീട് ഇവര്‍ കോടതിയിലെത്തുകയായിരുന്നു. തുടര്‍ന്നാണ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് അജിതേഷ് കോടതിയെ ബോധിപ്പിച്ചു. അജിതേഷിന്റെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം കോടതി തള്ളിക്കളഞ്ഞു. അതേസമയം ഇവരെ ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്ന് സൂചനയുണ്ട്. ഇവര്‍ കോടതി വളപ്പില്‍ കാത്തുനില്‍ക്കുമ്പോള്‍ കുറച്ച് പേര്‍ തോക്ക് ചൂണ്ടി ഇവരെ കാറിനുള്ളിലേക്ക് വലിച്ച് കയറ്റി മര്‍ദിക്കുകയായിരുന്നു. ആഗ്ര രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് ഇതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇവരെ മര്‍ദിച്ചവരെയും വാഹനത്തെയും കുറിച്ച് പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. തിരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്. കാറിന് മുന്നില്‍ ചെയര്‍മാന്‍ എന്ന് എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്നെയും ഭര്‍ത്താവിനെയും പിതാവും സഹോദരനും അവരുടെ കൂട്ടാളികളും ചേര്‍ന്നാണ് ശ്രമിക്കുന്നതെന്ന്് സാക്ഷി പറഞ്ഞു. സാക്ഷി ബ്രാഹ്മിണും അജിതേഷ് ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളുമാണ്. എന്നാല്‍ തനിക്ക് മകളുടെ വിവാഹത്തില്‍ എതിര്‍പ്പുകളില്ലെന്ന് രാജേഷ് മിശ്ര പറയുന്നു. അവരെ താന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ല. അവള്‍ സ്വന്തം തീരുമാനമെടുക്കാം. ഇരുവരും തമ്മിലുള്ള വയസ്സും അജിതേഷ് കാര്യമായൊരു ജോലിയുമില്ലാത്തതാണ് താന്‍ എതിര്‍ത്തതെന്നും മിശ്ര പറഞ്ഞു.

English summary
bjp mlas daughter seek police protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X