കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പയുടെ കാലിൽ വീണ് ബിജെപി എംഎൽഎമാർ, ജനാധിപത്യത്തിന്റെ വിജയമെന്ന് യെദ്യൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് കുമാരസ്വാമി സർക്കാർ വീണതോടെ വിജയാഹ്ളാദത്തിൽ ബിജെപി. വിശ്വാസ വോട്ടെടുപ്പ് ഫലം സ്പീക്കർ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി എംഎൽഎമാർ യെദ്യൂരപ്പയുടെ കാലിൽ വീണ് നമസ്കരിച്ചു. തുടർന്ന് നിയമസഭയിൽ എംഎൽഎമാർ വിജയാഘോഷം നടത്തി.99 പേർ വിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 105 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ എതിർത്തു. സ്വതന്ത്ര എംഎൽഎമാരും ബിഎസ്പി അംഗവവും സഭയിൽ നിന്നും വിട്ടു നിന്നു.

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!

ജനാധിപത്യത്തിന്റെ വിജയമാണ് വിശ്വാസ വോട്ടെടുപ്പ് ഫലമെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. കുമാരസ്വാമി സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ വലഞ്ഞിരിക്കുകയായിരുന്നു. വികസനത്തിന്റെ ഒരു പുതുയുഗമാകും കർണാടക ഇനി കാണുകയെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളിൽ കർഷകർക്ക് കൂടുതൽ പരിഗണന നൽകുമെന്നും എത്രയും വേഗം ഉചിതമായ തീരുമാനം എടുക്കുമെന്നും യെദ്യൂരപ്പ പ്രതികരിച്ചു.

yeddyurappa

അതേ സമയം കർണാടകയിൽ സർക്കാർ രൂപികരിക്കുമെന്ന് ബിജെപി വ്യക്തമാക്കി. കർണാടകയിൽ സ്ഥിരതയുള്ള സർക്കാർ രൂപികരിക്കുമെന്നും ഉത്തരവാദിത്തം നിറവേറ്റമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി മുരളീധർ റാവു വ്യക്തമാക്കി. ഇത് സംസ്ഥാനത്തെ ജനങ്ങളുടെ വിജയമാണെന്നും അവിശുദ്ധവും അഴിമതി നിറഞ്ഞതുമായ ഒരു കൂട്ടുകെട്ടിന്റെ അവസാനമാണിതെന്നും ബിജെപി നേതൃത്വം ട്വീറ്റ് ചെയ്തു.

English summary
BJP MLAs fall on the Yeddyurappa's feet after trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X