കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈലാഷ് സത്യാര്‍ഥിയെ അറിയാത്ത ബിജെപി മന്ത്രിമാര്‍ !!!

Google Oneindia Malayalam News

ഭോപ്പാല്‍: മലാല യൂസഫ്‌സായിയെപ്പോലെ ലോകപ്രശസ്തനായിരുന്നില്ല കൈലാഷ് സത്യാര്‍ഥി. സത്യമാണ്. എന്നാല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയ ശേഷവും കൈലാഷ് സത്യാര്‍ഥി എന്ന് കേട്ടിട്ടില്ല എന്ന് വന്നാലോ. അതും സ്വന്തം സംസ്ഥാനത്തിലെ മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലാണ് സംഭവം.

നോബല്‍ സമ്മാനം കിട്ടിയത് സ്വന്തം പാര്‍ട്ടി നേതാവായ കൈലാഷ് വിജയവാര്‍ഗിയയ്ക്കാണ് എന്നാണ് മധ്യപ്രദേശിലെ ബി ജെ പി എം എല്‍ എ മാരും മന്ത്രിമാരും ധരിച്ചുവെച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവിനെ ഇക്കാര്യം പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു ഇവര്‍. ഒസ്ലോയില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൈലാഷ് സത്യാര്‍ഥി ഏറ്റുവാങ്ങിയ അതേ ദിവസമാണ് ഇത്രയും കാര്യങ്ങള്‍ നടന്നത് എന്നതാണ് ഏറെ രസകരം.

ആരായിരുന്നു കൈലാഷ് സത്യാര്ഥി

kailash

ഭരണപക്ഷമായ ബി ജെ പി ഇങ്ങനെയാണെങ്കില്‍ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് വെറുതെയിരിക്കുമോ. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ സ്വാധീനം ഉപയോഗിച്ചാണ് കൈലാഷ് വിജയവാര്‍ഗിയയ്ക്ക് നോബല്‍ സമ്മാനം ഒപ്പിച്ചെടുത്തത് എന്നാണ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ആരോപിക്കുന്നത്. സംസ്ഥാന അസംബ്ലിയില്‍ ഇക്കാര്യം ഉന്നയിക്കും എന്നും എം എല്‍ എമാര്‍ പറഞ്ഞു.

മന്ത്രിമാരായ കുസും മെഹെദെലെ, ഗ്യാന്‍ സിംഗ് എന്നിവരാണ് എം എല്‍ എമാര്‍ക്കൊപ്പം കൈലാഷ് വിജയവാര്‍ഗിയയെ അഭിനന്ദിക്കാനെത്തിയത്. സംസ്ഥാനത്തെ പാര്‍ട്ടി ഇത് ആഘോഷിക്കണമെന്ന് വരെ ഇവര്‍ പറഞ്ഞുവെച്ചു. വിദിശ ജില്ലയില്‍ താമസിക്കുന്ന കൈലാഷ് സത്യാര്‍ഥി അത്ര പോപ്പുലര്‍ അല്ലാത്തത് കൊണ്ട് സംഭവിച്ച അബദ്ധമാണ് ഇതെന്നാണ് കൈലാഷ് വിജയവാര്‍ഗിയ പ്രതികരിച്ചത്.

nobel-price-2
English summary
At a time when the nation is feeling proud over Kailash Satyarthi winning the Nobel Peace Prize 2014, MLAs and ministers from the Nobel laureate's home state are unaware about his achievement. Bringing embarrassment to the ruling BJP government in the state, several ignorant BJP MLAs from Madhya Pradesh congratulated senior BJP leader Kailash Vijayvargiya instead for winning the prestigious Nobel Peace Prize.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X