ബീഫ് പാര്‍ട്ടി നടത്തിയാല്‍ ഇനിയും മര്‍ദ്ദിക്കുമെന്ന് ബിജെപി എംഎല്‍എമാര്‍
ശ്രീനഗര്‍: ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് ബീഫ് പാര്‍ട്ടി നടത്തിയ ജമ്മു കാശ്മീര്‍ എംഎല്‍എ റഷീദിന് ബിജെപി എംഎല്‍എമാരുടെ ഭീഷണി. ഇനിയും ബീഫ് പാര്‍ട്ടി നടത്താനാണ് ഉദ്ദേശമെങ്കില്‍ മര്‍ദ്ദിക്കുമെന്നാണ് ബിജെപി എംഎല്‍എമാരുടെ ഭീഷണി. ബീഫ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കാശ്മീര്‍ നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കൈയ്യേറ്റമുണ്ടായിരുന്നു.
സ്വതന്ത്ര എംഎല്‍എയായ റഷീദ് എംഎല്‍എ ഹോസ്റ്റലിന്റെ ലാണിലായിരുന്നു പാര്‍ട്ടി നടത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് റഷീദ് ബീഫ് കബാബും മറ്റു വിഭവങ്ങളും വിളമ്പി. സംഭവമറിഞ്ഞ ബിജെപി എംഎല്‍എമാര്‍ വ്യാഴാഴ്ച നിയമസഭയില്‍വെച്ച് റഷീദിനെതിരെ കൈയ്യേറ്റം നടത്തുകയായിരുന്നു. റഷീദ് വര്‍ഗീയതയുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തതെന്നായിരുന്നു ബിജെപി എംഎല്‍എമാരുടെ ആരോപണം.

ബിജെപി എംഎല്‍എമാരുടെ കൈയ്യേറ്റത്തിന് പിന്നാലെ 1000 തവണ താന്‍ ബീഫ് പാര്‍ട്ടി നടത്തുമെന്ന് റഷീദ് പ്രതികരിച്ചു. എന്നാല്‍, ആയിരം തവണ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് ബിജെപി എംഎല്‍എമാരുടെ ഭീഷണി. റഷീദ് ഹിന്ദുവിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ഒരു ബിജെപി എംഎല്‍എ പറഞ്ഞു.
കാശ്മീരില്‍ ബീഫ് നിരോധനവും കോടതി ഇടപെടലുമൊക്കെയായി കുറച്ചു ദിവസങ്ങളായി നിയമസഭയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഗോവധ നിരോധനം നടപ്പാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ജമ്മു ബെഞ്ച് കഴിഞ്ഞദിവസമാണ് നീക്കം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു എംഎല്‍എയുടെ വക ബീഫ് പാര്‍ട്ടി.












Click it and Unblock the Notifications