ഞങ്ങള്‍ക്കും ട്രേഡ് യൂണിയന് വേണം... യുപിയില്‍ ബിജെപി എംഎല്‍എമാരുടെ ആവശ്യം ഇങ്ങനെ
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഭരണപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുന്ന അപൂര്‍വ രംഗത്തിന് സാക്ഷിയായിരിക്കുകയാണ് നിയമസഭ. ബിജെപി എംഎല്‍എമാര്‍ യുപി നിയമസഭയില്‍ ധര്‍ണ ഇരുന്നത് അമ്പരിപ്പിക്കുന്നതായിരുന്നു. ഇവര്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും അംഗങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു ബിജെപി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റും നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗര്‍ക്ക് ഉള്ളത് പോലെ ഒരു യൂണിയന് ഉണ്ടാക്കണമെന്നാണ് ഈ പോസ്റ്റില്‍ ആവശ്യപ്പെടുന്നത്.

അതേസമയം ഒരു ജനപ്രതിനിധി ആദ്യമായിട്ടായിരിക്കും ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. എംഎല്‍എമാര്‍ക്ക് അത്തരം യൂണിയനുകള്‍ ഒരു സംസ്ഥാനത്തും നിലവില്‍ ഇല്ല. നിയമസഭയില്‍ ഗാസിയാബാദില്‍ നിന്നുള്ള എംഎല്‍എയെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. തനിക്കെതിരെയുള്ള പോലീസ് അതിക്രമത്തെ കുറിച്ച് സംസാരിക്കുന്നതിനായിരുന്നു ഇയാള്‍ അനുമതി ചോദിച്ചത്. എന്നാല്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ എംഎല്‍എമാര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ഹര്‍ദോയി ജില്ലയില്‍ നിന്നുള്ള എംഎല്‍എ ശ്യംപ്രകാശ് ഈ വിഷയത്തില്‍ നേതൃത്വത്തോട് ചോദ്യള് ഉന്നയിച്ചിരിക്കുന്നത്. ഈ നാട്ടില്‍ പ്യൂണ്‍ മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വരെ തൊഴിലാളി യൂണിയനുകളുണ്ട്. എന്തുകൊണ്ട് എംഎല്‍എമാര്‍ക്കും യൂണിയനുകള്‍ രൂപീകരിച്ച് സ്വന്തം അവകാശങ്ങള്‍ സംരക്ഷിച്ച് കൂടാ. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ഏറ്റവും ദുര്‍ബലമായ ഘടകം എംല്എമാരാണെന്നും ശ്യാപ്രകാശ് പറഞ്ഞു. എന്നാല്‍ ബിജെപി എംഎല്‍എമാരുടെ ആവശ്യം പരിഗണിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 100 ബിജെപി എംഎല്‍എമാര്‍ സഭയില്‍ നിന്ന് പോകാതെ കുത്തിയിരുന്നു. അതിന് പ്രതിപക്ഷാംഗങ്ങളും പിന്തുണ നല്കി. സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഗാസിയാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ നന്ദ്കിഷോര്‍ ഗുര്‍ജാറിനെതിരെയാണ് പോലീസ് നടപടി ഉണ്ടായത്. എന്നാല്‍ ഇയാള്‍ ഭക്ഷ്യവകുപ്പ് ഓഫീസറെ മര്‍ദിച്ച സംഭവത്തിലാണ് പോലീസ് നടപടി ഉണ്ടായത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications