എംഎല്‍എമാര്‍ കഴിയുന്ന മുംബൈ ഹോട്ടലിന് പുറത്ത് ബിജെപി നേതാവ്, ചിത്രങ്ങള്‍ പുറത്ത്
ബെംഗളൂരു: കര്‍ണാടകത്തില്‍ രാജിവെച്ച ഭരണ കക്ഷി എംഎല്‍എമാര്‍ കഴിയുന്ന മുംബൈ ഹോട്ടല്‍ സന്ദര്‍ശിച്ച് ബിജെ എംഎല്‍സി പ്രസാദ് ലാദ്. എംഎല്‍എമാരുടെ രാജിയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രസാദ് ലാദിന്‍റെ ഹോട്ടലിന് പുറത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്സിലെ സോഫിടെല്‍ ഹോട്ടലിലാണ് എംഎല്‍എമാര്‍ കഴിയുന്നത്. ഇവിടെയാണ് പ്രസാദ് ലാദ് സന്ദര്‍ശിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ അടുത്തയാളാണ് പ്രസാദ്. അതേസമയം ഹോട്ടലിന് മുന്നില്‍ വെച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് കര്‍ണാടകത്തില്‍ എന്താണ് നടക്കുന്നതിനെ കുറിച്ച് അറവില്ലെന്ന് പ്രസാദ് പ്രതികരിച്ചു.
തനിക്ക് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്ന്‍ തിരക്കുകളിലാണ് താന്‍ എന്നും പ്രസാദ് പറഞ്ഞു. രാജിവെച്ച 10 ഭരണകക്ഷി എംഎല്‍എമാരാണ് ശനിയാഴ്ച വൈകീട്ടോടെ ബിജെപി രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖരന്‍റെ വിമാനത്തില്‍ മുംബൈയിലേക്ക് പോയത്. ഇവരെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
അതിനിടെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വിമതരെ മന്ത്രിമാരാക്കാൻ നിലവിലെ മന്ത്രിമാർ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് വിവരം. കുമാരസ്വാമി വിദേശത്ത് നിന്നും മടങ്ങിയെത്തിയാൽ മാത്രമെ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ.












Click it and Unblock the Notifications