കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യോ സ്റ്റാര്‍ ക്യാമ്പയിനര്‍ പോയല്ലോ, ഇനി അതിനെ കുറിച്ച് ആര് സംസാരിക്കും, രാഹുലിനെ ട്രോളി ബിജെപി

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി വിദേശ സന്ദര്‍ശനത്തിന് പോയതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇത് പരിഹസിക്കാനുള്ള നല്ലൊരു അവസരമായിട്ടാണ് ബിജെപി കാണുന്നത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രചാരണം നടത്താനിരിക്കെയാണ് അദ്ദേഹം ബാങ്കോക്കിലേക്ക് പോയിരിക്കുന്നത്. സ്റ്റാര്‍ ക്യാമ്പയിനറുടെ അഭാവത്തില്‍ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ദുര്‍ബലമാകുമെന്നായിരുന്നു ബിജെപിയുടെ പരിഹാസം.

1

അയ്യോ ഇനി ആര് ഉരുളക്കിഴങ്ങില്‍ നിന്നുള്ള സ്വര്‍ണത്തെ പറ്റി അമ്പലയിലും ഔറംഗബാദില്‍ നിര്‍മിക്കുന്ന മൊബൈലുകളെ കുറിച്ചുമൊക്കെ സംസാരിക്കുമെന്ന ട്രോളും ബിജെപി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം രാഹുലിന്റെ ബാങ്കോക്ക് സന്ദര്‍ശനം കോണ്‍ഗ്രസിനെ വല്ലാത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസ് നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തി നില്‍ക്കുന്ന സമയത്താണ് അദ്ദേഹം വിദേശത്തേക്ക് പോയിരിക്കുന്നത്.

രാഹുലിനെ പിന്തുണയ്ക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് വെട്ടിനിരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുന്‍ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം ആരോപിച്ചിരുന്നു. താന്‍ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുകയാണെന്നും, തന്റെ നിര്‍ദേശങ്ങളൊന്നും നടപ്പാക്കാന്‍ പാര്‍ട്ടി താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വെറും നാല് സീറ്റുകള്‍ മാത്രമേ നേടൂ എന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

അതേസമയം രാഹുല്‍ ബാങ്കോക്കില്‍ നിന്ന് തിരിച്ചുവന്നാല്‍ ഉടന്‍ പ്രചാരണം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ഒരാളുടെ വ്യക്തിജീവിതവും പൊതുജീവിതവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു. ഹരിയാനയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ വിഭാഗക്കാരനായ അശോക് തന്‍വര്‍ രാജിവെച്ചത് രാഹുലിനെ ചൊടിപ്പിച്ചെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിവസങ്ങള്‍ കുറയ്ക്കാനും രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്.

 ബിജെപിക്ക് മത്സരിക്കാതെ തന്നെ സര്‍ക്കാരുണ്ടാക്കാം...രാം മാധവ് പറയുന്നത് ഇങ്ങനെ ബിജെപിക്ക് മത്സരിക്കാതെ തന്നെ സര്‍ക്കാരുണ്ടാക്കാം...രാം മാധവ് പറയുന്നത് ഇങ്ങനെ

English summary
bjp mocks rahul gandhi on his bangkok trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X