കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ബിജെപിക്ക് മറുപണിയുമായി കോണ്‍ഗ്രസ്; ബിജെപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി മുംബൈയിലെ റിസോര്‍ട്ടില്‍ എത്തിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ അനുമതി തേടിയെന്നാണ് മറ്റൊരു വിവരം.

Yedd

അതിനിടെ തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് ചാക്കിട്ട് പിടിക്കുമെന്ന ഭയം ബിജെപിക്കുമുണ്ട്. ദില്ലിക്കടുത്ത ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക് ബിജെപി എംഎല്‍എമാരെ പാര്‍ട്ടി നേതൃത്വം മാറ്റിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ബന്ധപ്പെട്ടുവെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു ഇന്ത്യ ടുഡെയോട് പറഞ്ഞു. ബിജെപി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഈ വിവരം പുറത്തുവന്നതിന് പിന്നാലെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയില്‍ ബിജെപി നിയന്ത്രണത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി എംബി പാട്ടീല്‍ പറഞ്ഞു.

ബിജെപി എംഎല്‍എമാര്‍ ഗുഡ്ഗാവിലേക്ക് പോയ കാര്യം പാര്‍ട്ടി അധ്യക്ഷന്‍ യെദ്യൂരപ്പയും സ്ഥിരീകരിച്ചു. അവര്‍ കുറച്ചുദിവസം ഗുഡ്ഗാവിലെ റിസോര്‍ട്ടിലായിരിക്കും താമസം. അത് അവരുടെ ഇഷ്ടമാണ്. എംഎല്‍എമാര്‍ ചാടിപ്പോകുമെന്ന് തങ്ങള്‍ക്ക് ഭയമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

അതേസമയം, മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ മുംബൈയിലെ റിസോര്‍ട്ടില്‍ ബിജെപി എത്തിച്ചുവെന്നാണ് മന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞത്. രമേഷ് ജാര്‍ക്കിഹോളി, ആനന്ദ് സിങ്, ബി നാഗേന്ദ്ര എന്നിവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് പ്രചാരണം.

English summary
BJP to move Karnataka MLAs to Gurgaon resort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X