കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് നീക്കം; മുന്‍ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു, പവാറിന് പിന്നാലെ

  • By Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണം നഷ്ടമായതിന്റെ കലിപ്പ് തീരാതെ ബിജെപി. തിരഞ്ഞെടുപ്പിന് ശേഷം ശിവസേന കാല് മാറിയതോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് തുടര്‍ ഭരണം നഷ്ടമായത്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയായിരുന്നു ശിവസേന-ബിജെപി തര്‍ക്കം. കാര്യം നടക്കാന്‍ ശിവസേന കോണ്‍ഗ്രസ് സഖ്യത്തിലേക്ക് മാറിയതോടെ ബിജെപി പെട്ടു.

Recommended Video

cmsvideo
Narayan Rane meets Governor, demands President's Rule in Maharashtra | Oneindia Malayalam

ഒടുവില്‍ കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായത്. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ പലകുറി ബിജെപി ശ്രമിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും രാഷ്ട്രപതി ഭരണത്തിന് നീക്കം തുടങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ...

മഹാരാഷ്ട്ര ഭരണം

മഹാരാഷ്ട്ര ഭരണം

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്നത്. എന്‍സിപിയില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപി നടത്തിയ നാടകം തുടക്കത്തില്‍ തന്നെ പാളിയിരുന്നു. അന്ന് ബിജെപിക്കൊപ്പം പോയ അജിത് പവാര്‍ തിരിച്ചെത്തുകയും ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു.

വീഴുമെന്ന ഘട്ടം

വീഴുമെന്ന ഘട്ടം

തിരഞ്ഞെടുപ്പ് നീട്ടിവച്ചതിനാല്‍ ഉദ്ധവ് താക്കറെക്ക് എംഎല്‍സി പദവി നഷ്ടമാകേണ്ടതായിരുന്നു. ഉദ്ധവ് വീഴുമെന്ന ഘട്ടം വരെ എത്തി. ഒടുവില്‍ അദ്ദേഹം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുകയും തിരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയുയമായിരുന്നു. ഇതോടെ രണ്ടാംഘട്ടത്തിലും ഉദ്ധവ് സര്‍ക്കാര്‍ രക്ഷപ്പെട്ടു.

ബിജെപിയുടെ പുതിയ നീക്കം

ബിജെപിയുടെ പുതിയ നീക്കം

ഉദ്ധവ് താക്കറെ എംഎല്‍സിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ആശ്വാസത്തിലായ മഹാ വികാസ് അഗാഡി സഖ്യ സര്‍ക്കാരിനെതിരെ പുതിയ നീക്കം തുടങ്ങിയിരിക്കുകയാണ് ബിജെപി. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ഗവര്‍ണറെ കണ്ടിരിക്കുകയാണിപ്പോള്‍.

ബിജെപിയുടെ ന്യായം ഇതാണ്

ബിജെപിയുടെ ന്യായം ഇതാണ്

തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനിലെത്തിയ നാരായണ്‍ റാണെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. കൊറോണ വൈറസ് രോഗം തടയുന്നതില്‍ ഉദ്ധവ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് നീക്കം.

മഹാരാഷ്ട്രയുടെ സ്ഥിതി സങ്കീര്‍ണം

മഹാരാഷ്ട്രയുടെ സ്ഥിതി സങ്കീര്‍ണം

രാജ്യത്ത് കൊറോണ രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മാത്രമല്ല രോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ഉദ്ധവ് സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് പ്രതിസന്ധി തരണം ചെയ്തുള്ള ഭരണ പരിചയമില്ലെന്നും നാരായണ്‍ റാണെ ഗവര്‍ണറെ ബോധിപ്പിച്ചു.

ശരദ് പവാറും രാജ്ഭവനില്‍

ശരദ് പവാറും രാജ്ഭവനില്‍

നാരായണ്‍ റാണെ ഗവര്‍ണറെ കാണുന്നതിന് മുമ്പ് എന്‍സിപി നേതാവ് ശരദ് പവാര്‍ ഗവര്‍ണറെ കണ്ടിരുന്നു. സൗഹൃദ സന്ദര്‍ശനമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. മാത്രമല്ല, കഴിഞ്ഞദിവസം മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ രാജ്ഭവനിലെത്തി കണ്ടിരുന്നു.

ചത്ത നായയെ തിന്നു, റെയില്‍വെ സ്റ്റേഷനില്‍ ഭക്ഷണത്തിന് കൂട്ടത്തല്ല്... ദുരന്ത ചിത്രങ്ങള്‍ വരുന്നുചത്ത നായയെ തിന്നു, റെയില്‍വെ സ്റ്റേഷനില്‍ ഭക്ഷണത്തിന് കൂട്ടത്തല്ല്... ദുരന്ത ചിത്രങ്ങള്‍ വരുന്നു

ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...

ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ അഭിമുഖത്തിനിടെ ഭൂചലനം; പാര്‍ലമെന്റ് കുലുങ്ങി, പുഞ്ചിരിച്ച് പ്രതികരണംന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ അഭിമുഖത്തിനിടെ ഭൂചലനം; പാര്‍ലമെന്റ് കുലുങ്ങി, പുഞ്ചിരിച്ച് പ്രതികരണം

English summary
BJP moves to President's Rule in Maharashtra; Meets Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X