കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ദേശദ്രോഹികളെന്ന് ബിജെപി എംപി, '88,000 ജീവനക്കാരെ തെറിപ്പിക്കും'!

Google Oneindia Malayalam News

ബെംഗളൂരു: ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് എതിരെയുളള ബിജെപി എംപിയുടെ പരാമര്‍ശം വിവാദത്തില്‍. പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്ന് ബിജെപി എംപി അനന്ദ് കുമാര്‍ ഹെഗ്‌ഡെ ആരോപിച്ചു. ബിജെപിയുടെ ഉത്തര കന്നട എംപിയാണ് അനന്ദ് കുമാര്‍ ഹെഗ്‌ഡെ. തന്റെ മണ്ഡലത്തിലെ കുംമ്തയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് അനന്ദ് കുമാര്‍ ഹെഗ്‌ഡെ ബിഎസ്എന്‍എല്‍ ജീവനക്കാരെ ആക്ഷേപിച്ചത്.

അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ച്ചയെ നേരിടുന്ന സ്ഥാപനത്തെ രക്ഷിക്കാനുളള ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബിജെപി എംപി കുറ്റപ്പെടുത്തി. ബിഎസ്എസ്എല്‍ സ്വകാര്യവല്‍ക്കരിക്കുന്നതോടെ 88,000 ജീവനക്കാരെ തെറിപ്പിക്കുമെന്നും അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു.

BJP

ബിഎസ്എന്‍എല്‍ രാജ്യത്തിന് കളങ്കമായി മാറിയിരിക്കുകയാണ് എന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെ ഇറക്കാന്‍ തയ്യാറായിരിക്കുകയാണ് എന്നും അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. നെറ്റ്വവര്‍ക്ക് മെച്ചപ്പെട്ടതാക്കാന്‍ ബിഎസ്എന്‍എല്‍ ഒന്നും ചെയ്യുന്നില്ല. സര്‍ക്കാരിന് പോലും ബിഎസ്എന്‍എല്ലിലെ കാര്യങ്ങള്‍ നേരെയാക്കാനാകാത്ത വിധമായി എന്നും അനന്ദ് കുമാര്‍ ഹെഗ്‌ഡെ കുറ്റപ്പെടുത്തി.

അതേസമയം താന്‍ ബിഎസ്എന്‍എലിലെ ചില ജീവനക്കാരെ വിമര്‍ശിച്ചതാണ് എന്നും എന്നാല്‍ അവരെ ദേശദ്രോഹികളെന്ന് വിളിച്ചിട്ടില്ലെന്നുമാണ് അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ വാദം. ഉത്തര കന്നടയില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കിട്ടും. എന്നാല്‍ ബെംഗളൂരുവില്‍ ചിലയിടത്ത് നെറ്റ്വര്‍ക്കേ കിട്ടുന്നില്ലെന്ന് ബിജെപി എംപി പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർരാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർ

ബിഎസ്എന്‍എല്ലിന് ആധുനിക സാങ്കേതിക വിദ്യയും വേണ്ട അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഉണ്ട്. എന്നാല്‍ ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് അനന്ദ് കുമാര്‍ ഹെഗ്‌ഡെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന സ്വപ്‌നത്തിന്റെ ഭാഗമായി ബിഎസ്എന്‍എല്ലിന് വേണ്ടി വലിയ തുക ചെലവഴിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ 88000 ജീവനക്കാരെ പുറത്താക്കും. അതൊരു മേജര്‍ സര്‍ജറി ആയിരിക്കുമെന്നും ബിഎസ്എന്‍എല്ലിനെ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു.

മഹാരാഷ്ട്രയിൽ ബിജെപി ചോരും! നേതാക്കൾ കോൺഗ്രസിലേക്കും എൻസിപിയിലേക്കുമെന്ന്!മഹാരാഷ്ട്രയിൽ ബിജെപി ചോരും! നേതാക്കൾ കോൺഗ്രസിലേക്കും എൻസിപിയിലേക്കുമെന്ന്!

 ദേശീയ ബദലിന് രാഹുൽ വേണം, ബീഹാറടക്കം 5 ഇടത്ത് തിരഞ്ഞെടുപ്പ്, പ്രതീക്ഷ രാഹുലിൽ! കത്തയച്ച് ചെന്നിത്തല ദേശീയ ബദലിന് രാഹുൽ വേണം, ബീഹാറടക്കം 5 ഇടത്ത് തിരഞ്ഞെടുപ്പ്, പ്രതീക്ഷ രാഹുലിൽ! കത്തയച്ച് ചെന്നിത്തല

English summary
BJP MP Anantkumar Hegde called BSNL employees 'Anti-nationals'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X