കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടിവിസ്റ്റിന്റെ കൊല:ബിജെപി എംപി അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

Dinu Solanki
അഹമ്മദാബാദ്: വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ബിജെപി എംപി അറസ്റ്റില്‍. വിവരാവകാശ പ്രവര്‍ത്തകന്‍ ആയ അമിത് ജത്വ ആണ് കൊല്ലപ്പെട്ടത്. ബിജെപി എംപിയായ ദിന ബോഗ സോളങ്കിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ജുനാഗഢില്‍ നിന്നുള്ള എംപിയാണ് ഇയാള്‍.

2010 ആണ് വിവരാവകാശ പ്രവര്‍ത്തകന്‍ ആയ അമിത് ജത്വ കൊല്ലപ്പെടുന്നത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് പേര്‍ ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഗുജറാത്ത് ഹൈക്കോടതിക്ക് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്. തന്റെ അഭിഭാഷകന്റെ ഓഫീസിലേക്ക് പോവും വഴിയാണ് അമിത് ജത്വക്ക് വെടിയേറ്റത്.

കൊലപാതകത്തിന് പിന്നില്‍ സോളങ്കിയാണെന്ന് അന്ന് തന്നെ ജത്വയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഗുജറാത്തിലെ സംരക്ഷിത വനമേഖലയായ ഗീര്‍ വനത്തില്‍ നടക്കുന്ന അനധികൃത ഖനനങ്ങളില്‍ സോളങ്കിക്ക് പങ്കുണ്ടെന്ന് ജത്വ ആരോപിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ജത്വ അനധികൃത ഖനനങ്ങള്‍ക്കെതിരെയും ശക്തമായ നിലപാടുകള്‍ എടുത്ത് പോന്നിരുന്നു. ഈ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കളുടെ വാദം.

ആദ്യം കേസ് അന്വേഷിച്ച ഗുജറാത്ത് പോലീസ് ദിനു സോളങ്കിയെ കുറ്റ വിമുക്തനാക്കിയിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് കേസ് സിബിഐക്ക് കൈമാറിയത്.

English summary
Dinu Bogha Solanki, a member of the BJP and a parliamentarian, has been arrested in connection with the murder of RTI activist Amit Jethwa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X