കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസ്; ബിജെപിയുടെ സിറ്റിങ് എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Google Oneindia Malayalam News

ലക്നൗ: ഉത്തര്‍പ്രദേശിലെ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് കോണ്‍ഗ്രസ്. ഒരു വശത്ത് ബിജെപിയും മറുവശത്ത് എസ്പി-ബിഎസ്പി സഖ്യവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് വേണം കോണ്‍ഗ്രസിന് ഇത്തവണ യുപിയില്‍ വിജയം കരസ്ഥമാക്കാന്‍. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

<strong>ഐഎസ്ആർഒയുടെ ചരിത്രം; നെഹ്രുവിന്‍റെ പേര് ഒഴിവാക്കാൻ ആസൂത്രിത ശ്രമം, വിക്കിപീഡിയയില്‍ 80 തിരുത്ത്</strong>ഐഎസ്ആർഒയുടെ ചരിത്രം; നെഹ്രുവിന്‍റെ പേര് ഒഴിവാക്കാൻ ആസൂത്രിത ശ്രമം, വിക്കിപീഡിയയില്‍ 80 തിരുത്ത്

യുപിയിൽ തമ്പടിച്ചു തന്നെയാണ് പ്രിയങ്ക പ്രചാരണങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. പരമാവധി പാര്‍ട്ടി പ്രവര്‍ത്തകരെ നേരില്‍ കണ്ട് അവരിൽ തെരഞ്ഞെടുപ്പിന്റെ ആവേശം നിറയ്ക്കുകയായിരുന്നു പ്രിയങ്ക. ഇതിനിടയിലാണ് പാര്‍ട്ടിക്ക് ആവേശം പകര്‍ന്നുകൊണ്ട് ഒരു മാസത്തിനിടെ രണ്ടാമത്തെ ബിജെപി എംപിയും കോണ്‍ഗ്രസില്‍ ചേരുന്നത്.

സാവിത്രി ഭായി

സാവിത്രി ഭായി

ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങളില്‍‌ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട ദളിത് നേതാവും ബഹ്റൈച്ച് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ സാവിത്രി ഭായി ഫുലെ കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നു

സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നു

ഉത്തര്‍പ്രദേശിലെ പ്രമുഖ പട്ടിക ജാതി-വര്‍ഗ നേതാവായിരുന്നു സാവിത്രി ഭായി ഫുലെ കഴിഞ്ഞ വര്‍‌ഷം ബിആര്‍ അംബോദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബിജെപി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെ പാര്‍ട്ടി വിട്ടത്.

വിമര്‍ശനം

വിമര്‍ശനം

ഹനുമാന്‍റെ ജാതിയുമായി ബന്ധപ്പെട്ട് വിവാദപരമായ പരാമര്‍ശനം നടത്തിയ മുഖ്യന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫുലെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചത്.

കോണ്‍ഗ്രസില്‍

കോണ്‍ഗ്രസില്‍

ജ്യോതി ബായി ഫുലേ കോണ്‍ഗ്രസില്‍ എത്തിയതിന്‍റെ ആവേശം കഴിയുന്നതിന് മുന്നേയാണ് മറ്റൊരു ബിജെപി എംപി കൂടി കോണ്‍ഗ്രസില്‍ ചേരുന്നത്. ഇറ്റാവയില്‍ നിന്നുള്ള സിറ്റിങ് എംപിയായ അശോക് കുമാര്‍ ഡെഹ്റയാണ് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അശോക് കുമാര്‍ ഡോഹ്റെ

അശോക് കുമാര്‍ ഡോഹ്റെ

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം നേടിയാണ് അശോക് കുമാര്‍ ഡോഹ്റെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇറ്റാവയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കും.

ട്വീറ്റ്

കോണ്‍ഗ്രസ്

വലിയ പ്രതിസന്ധി

വലിയ പ്രതിസന്ധി

അതേസമയം സീറ്റ് വിഭജനം ഉത്തര്‍പ്രദേശില്‍ വലിയ പ്രതിസന്ധിയാണ് ബിജെപിയില്‍ ഉയര്‍ത്തുന്നത്. അന്തിമ ലിസ്റ്റ് പുറത്തുവന്നപ്പോൾ 16 സിറ്റിങ്ങ് എംപിമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചു. ഇതോടെ പ്രതിഷേധങ്ങളും പാര്‍ട്ടിവിടലും ശക്തമായി.

അൻശുൽ വർമ്മ

അൻശുൽ വർമ്മ

ഹർദോയി മണ്ഡലത്തിലെ സിറ്റിംഗ് എംപി അൻശുൽ വർമ്മ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാജിവെച്ചു. ബിജെപി ഓഫിസിലെത്തി അവിടുത്തെ കാവൽക്കാരന്റെ കയ്യിലായിരുന്നു അദ്ദേഹം രാജി സമർപ്പിച്ചത്

ആരോപിക്കുന്നത്

ആരോപിക്കുന്നത്

താൻ ചൗക്കിദാറാണ്' എന്ന മോദിയുടെ പ്രസ്താവന ബിജെപി വൻപ്രചാരണ ആയുധമാക്കുന്നതിനിടയിലാണ് എംപിയുടെ വക ‘ഒരു ചൗക്കിദാർ' പ്രതിഷേധം. താനൊരു കീഴ്‌ജാതിക്കാരനായതുകൊണ്ടു മാത്രമാണ് പാര്‍ട്ടി സീറ്റ് നിഷേധിച്ചതെന്നാണ് അൻശുൽ വർമ്മ ആരോപിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
bjp mp ashok kumar dohre from uttar pradesh joins congress party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X