യോഗി സർക്കാരിനെതിരെ വരുൺ ഗാന്ധി, രാജി വെച്ച് കോൺഗ്രസിലേക്ക് പോകൂയെന്ന് ബിജെപി എംപി
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ലഖ്‌നൗവില്‍ തൊഴില്‍ ആവശ്യപ്പെട്ട് കൊണ്ട് യുവാക്കള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേര്‍ക്കുണ്ടായ പോലീസ് നടപടിക്കെതിരെയാണ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. ഒഴിവുകളും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളും ഉണ്ടെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് റിക്രൂട്ട്‌മെന്റ് നടക്കാത്തത് എന്ന് വരുണ്‍ ഗാന്ധി ചോദിച്ചു.
ട്വിറ്ററിലാണ് പിലിഭിത്തിലെ ബിജെപി എംപിയായ വരുണ്‍ ഗാന്ധിയുടെ പ്രതികരണം. പ്രതിഷേധ മാര്‍ച്ചിനെ പോലീസുകാര്‍ തുരത്തി ഓടിക്കുന്നതും ലാത്തി ചാര്‍ജ് നടത്തുന്നതുമായ വീഡിയോയും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധിക്കുന്നവരും ഇന്ത്യക്കാരാണെന്ന് വരുണ്‍ ഗാന്ധി കുറിച്ചു. അവരുടെ വിഷമങ്ങളെ കുറിച്ച് കേള്‍ക്കാന്‍ ഇവിടെ ആരും ഇല്ലാത്ത അവസ്ഥയാണ്. അധികാരത്തില്‍ ഇരിക്കുന്നവരുടെ മക്കളും ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ അവരോടും ഇത്തരത്തില്‍ തന്നെയാണോ പെരുമാറുക എന്നും വരുണ്‍ ഗാന്ധി ചോദിച്ചു.

സംസ്ഥാനത്ത് 69,000 അസിസ്റ്റന്‍ഡ് ടീച്ചേഴ്‌സ് തസ്തികയിലേക്ക് 2019ല്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേട് നടന്നു എന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. സെല്‍ട്രല്‍ ലഖ്‌നൗവില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് ആയിരുന്നു പ്രതിഷേധ മാര്‍ച്ച്. പോലീസ് നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും രംഗത്ത് വന്നിരുന്നു. ബിജെപി വോട്ടിന് ചോദിക്കുമ്പോള്‍ ഈ പോലീസ് അതിക്രമം ഓര്‍ക്കണം എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
ഞെട്ടിക്കാൻ റിമ കല്ലിങ്കൽ... പോലീസ് ലുക്കിൽ പുതിയ ഫോട്ടോകൾ
അതേസമയം ബിജെപി സര്‍ക്കാരിനെതിരെ വരുണ്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ വന്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വരുണ്‍ ഗാന്ധിക്കെതിരെ ബിജെപി രാജ്യസഭാ എംപിയായ ഹര്‍നാഥ് സിംഗ് യാദവ് രംഗത്ത് എത്തി. വരുണ്‍ ഗാന്ധി സംസാരിക്കുന്നത് കോണ്‍ഗ്രസിന്റെ ഭാഷയില്‍ ആണെന്ന് ഹര്‍നാഥ് സിംഗ് യാദവ് കുറ്റപ്പെടുത്തി. അല്‍പമെങ്കിലും ധാര്‍മികത അവശേഷിച്ചിട്ടുണ്ടെങ്കില്‍, ബിജെപിക്കെതിരെ സംസാരിക്കും എന്നാണ് തീരുമാനമെങ്കില്‍, കോണ്‍ഗ്രസിലേക്കോ മറ്റ് എവിടേക്കെങ്കിലോ പോകണം എന്നാണ് ആഗ്രഹമെങ്കില്‍ വരുണ്‍ ഗാന്ധി എത്രയും പെട്ടെന്ന് ബിജെപിയില്‍ നിന്ന് രാജി വെയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ അച്ചടക്കത്തേയും പദവിയേയും ബഹുമാനിക്കാന്‍ വരുണ്‍ ഗാന്ധി തയ്യാറാവണം. ബിജെപിക്കുള്ളില്‍ നില്‍ക്കുകയാണെങ്കില്‍ അച്ചടക്കം പാലിക്കാന്‍ തയ്യാറാകണം എന്നും ഹര്‍നാഥ് സിംഗ് യാദവ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications