കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മുസ്ലീം പള്ളികള്‍ കൂണു പോലെ മുളച്ചു പൊന്തുന്നുവെന്ന് പരാതിപ്പെട്ട് ബിജെപി എം.പി; നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത്

  • By S Swetha
Google Oneindia Malayalam News

ദില്ലി: തന്റെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഭൂമിയിലും റോഡിലുമൊക്കെ പള്ളികള്‍ കൂണുപോലെ മുളച്ചു പൊന്തുന്നുവെന്ന് അവകാശപ്പെട്ട് പശ്ചിമ ദില്ലിയിലെ ബിജെപി എം പി പര്‍വേഷ് സാഹിബ് സിംഗ് വര്‍മ രംഗത്ത്. ഇത്തരത്തിലുള്ള അനധികൃത നിര്‍മാണം കാരണം ഗതാഗതം തടസ്സപ്പെടുന്നതായും പൊതുജനത്തിന് അസൗകര്യമുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് അദ്ദേഹം കത്തെഴുതി. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ സിവില്‍ ഉദ്യോഗസ്ഥരും പൊലീസും ഉള്‍പ്പെടെ ഒരു മള്‍ട്ടി ഏജന്‍സി കമ്മിറ്റി രൂപീകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

<br>സാക്കിര്‍ നായിക്കിന് കുരുക്ക്; നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം, മറ്റു പ്രതികള്‍ക്കും നോട്ടീസ്
സാക്കിര്‍ നായിക്കിന് കുരുക്ക്; നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം, മറ്റു പ്രതികള്‍ക്കും നോട്ടീസ്

' എന്റെ നിയോജകമണ്ഡലത്തിലെ (പശ്ചിമ ഡല്‍ഹി) പ്രത്യേക ഭാഗങ്ങളില്‍ കാണപ്പെടുന്ന ഒരു പുതിയ പ്രവണതയെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ ഭൂമി, റോഡുകള്‍ തുടങ്ങി എല്ലാ ഇടങ്ങളിലും മസ്ജിദുകള്‍ ഓരോ ദിവസവും കൂണ്‍ പോലെ മുളച്ചു പൊങ്ങുകയാണ്. അദ്ദേഹം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് എഴുതി. ഇത്തരം പള്ളികള്‍ ഗതാഗത പ്രശ്‌നങ്ങള്‍ മാത്രമല്ല ഉണ്ടാക്കുന്നത്. സാധാരണ ജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

bjp-22-15113158


ഇത്തരം നിര്‍മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നാല്‍ ഭാവിയില്‍ അത് പരിഹരിക്കാനാവാത്ത വിധം വലിയ ബുദ്ധിമുട്ടുണ്ടാക്കും. ആ ഘട്ടത്തില്‍ കൈകാര്യം ചെയ്യുക പ്രയാസമായിരിക്കുമെന്നും വര്‍മ പറഞ്ഞു. കൃത്യമായ അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ എം.സി.ഡി, എന്‍ഡിഎംസി, പിഡബ്ല്യുഡി, പോലീസ്, ജലസേചനം, ഫ്‌ലഡ് കണ്‍ട്രോള്‍, ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണം. ഇക്കാര്യം ഗൗരവമായി എടുക്കുമെന്നും ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് ഉറപ്പാക്കുന്ന 'അടിയന്തര നടപടി' സ്വീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

English summary
BJP MP claims mushrooming of mosques in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X